Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..


ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

പിണറായി വിജയന്റെ അഹങ്കാരത്തിനുള്ള തിരിച്ചടി ആലപ്പുഴയിലും മാരാക്കുളത്തും കായംകുളത്തുമൊക്കെ അലയടിക്കും; ജി സുധാകരന്റെ വിജയത്തില്‍ സിപിഎം ഞെട്ടുമെന്ന് യുഡിഎഫ്

24 MARCH 2026 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....

മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറ്റത്തരം പ്രയോഗത്തില്‍ സിപിഎം വിട്ട് യുഡിഎഫ് പിന്‍തുണയില്‍ മത്സരിക്കുന്ന ജി സുധാകരന്‍ അമ്പലപ്പുഴയില്‍ വിജയം ഉറപ്പാക്കി. ഭൂരിപക്ഷം ആയിരമോ പതിനായിരമോ ഒന്നും ആയിരിക്കില്ലെന്നും സുധാകരന്റെ വിജയത്തില്‍ സിപിഎം ഞെട്ടുമെന്നുമാണ് യുഡിഎഫ് വൃത്തങ്ങള്‍ പറയുന്നത്. അമ്പലപ്പുഴയില്‍ മാത്രമല്ല അരൂരിലും മാരാരിക്കുളത്തും ചേര്‍ത്തലയിലും ആലപ്പുഴയിലും എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ രണ്ടു ദിവസായി അമര്‍ഷം അലയടിക്കുകയാണ്. ജി സുധാകരനെ സിപിഎമ്മിനുള്ളില്‍ പിണറായി ഒതുക്കിക്കൂട്ടുകയും എംവി ഗോവിന്ദന്‍ പുശ്ചിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാന്‍ ജി സുധാകരന്‍ തീരുമാനിച്ചത്. ആലപ്പുഴയില്‍ പാര്‍ട്ടി കെട്ടിപ്പൊക്കിയ തന്നെ പാര്‍ട്ടിയില്‍ ഇന്നലെ പൂത്ത തകരകള്‍ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തപ്പോഴും സുധാകരന്‍ നിശബ്ദനായിരുന്നു. ഇത്തവണയും സീറ്റ് നല്‍കാതെ അപമാനം സഹിക്കാവാതെ വന്നപ്പോഴാണ് സുധാകരന്‍ ഹൃദയം നുറുങ്ങി പാര്‍ട്ടി വിട്ടത്.

നിലവിൽ സുധാകരനെപ്പൊലൊരു കമ്യൂണിസ്റ്റുകാരനെ കാരണഭൂതന്‍ ചെറ്റേ എന്നു എന്നു വിളിച്ച അപമാനിച്ചത് സുധാകരന് ഗുണമേ ചെയ്യൂ. പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അമ്പലപ്പുഴയില്‍ നിന്ന് സുധാകരന്‍ നിയമസഭയിലെത്തി പിണറായി വിജയനെ നാണം കെടുത്തുമെന്നാണ് അമ്പലപ്പുഴയിലെ അണിയറ വര്‍ത്തമാനം. മുന്‍പ് ലോക് സഭാ തെരഞ്ഞടുപ്പില്‍ എംഎ ബേബിക്കെതിരെ മത്സരിച്ച എന്‍.കെ. പ്രേമചന്ദ്രനെ നിയോജകമണ്ഡലത്തിലെ മൂന്നു യോഗങ്ങളില്‍ പിണറായി പരനാറി എന്നു വിളിച്ചിരുന്നു.

പ്രേമചന്ദ്രനെപ്പോലൊരു സാത്വികനെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പരനാറിയെന്നു വിളിച്ചതിന് ജനം തിരിച്ചടി കൊടുത്തു. സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം.എ. ബേബി കൊല്ലത്ത് എട്ടു നിലയില്‍ പൊട്ടി. ഇതുതന്നെ ആമ്പലപ്പുഴയിലും സംഭവിക്കുമെന്ന് തീര്‍ച്ചയാണ്. ആലപ്പുഴക്കാരുടെ ഹൃദയവികാരവും ആരാധ്യനുമായ ജി. സുധാകരനെ ചെറ്റയെന്നു വിളിച്ച പിണറായി വിജയന്റെ അഹങ്കാരത്തിനുള്ള തിരിച്ചടി ആലപ്പുഴയിലും മാരാക്കുളത്തും കായംകുളത്തുമൊക്കെ അലയടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സിപിഎം വിട്ട് അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറ്റത്തരം പ്രയോഗത്തെ ന്യായീകരിച്ച് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലന്‍ രംഗത്തു വന്നെങ്കിലും ആ നീക്കം വെറും ബാലത്തരമായി പോയി. ജി. സുധാകരന്‍ കാണിച്ചത് ചെറ്റത്തരമെന്ന മുഖ്യമന്ത്രിയുടെ പ്രയോഗം ചര്‍ച്ചയാക്കേണ്ടേ കാര്യമില്ലെന്നാണ് പരക്കെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ബാലന്റെ വാദം. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്- മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണെന്ന് പണ്ഡിതനായ ബാലന്‍ വിശദീകരിക്കുകയും ചെയ്തു. മാത്രമല്ല ജി സുധാകരന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലതിരിച്ചാണ് വായിച്ചു പഠിച്ചതെന്ന് ബാലന്‍ വെളിപാട് പറയുകയും ചെയ്തു.

ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്നായിരുന്നു പിണറായി വിജയന്‍ പറയുക മാത്രമല്ല സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അതേ സമയം മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമര്‍ശത്തിന് മറുപടിയുമായി ജി. സുധാകരന്‍ രംഗത്തു വരിക മാത്രമല്ല ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം കൊളളുന്നതായി പറഞ്ഞ് ജനപിന്തുണ ആര്‍ജിക്കുകയും ചെയ്തു. ചെറ്റ എന്നത് അടിസ്ഥാന വര്‍ഗത്തിന്റെ പുരയാണ്. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ചെറ്റപ്പുരകളെയാണ്.

18 വയസുവരെ താന്‍ ജീവിച്ചത് ചെറ്റപ്പുരയിലാണെന്നും സുധാകരന്‍ പറഞ്ഞത് ജനങ്ങള്‍ വൈകാരികമായാണ് ഉള്‍ക്കൊള്ളുന്നത്. ചെറ്റയെന്നല്ല വറ്റ മല്‍സ്യമെന്ന് വിളിച്ചാലും ചീത്ത പറയില്ലെന്നും സുധാകരന്‍ പറഞ്ഞു. ആരും ജയിക്കാന്‍ കഴിയുന്ന മണ്ഡലത്തില്‍ നിന്നാല്‍ ആര്‍ക്കും ജയിക്കാമെന്നും അതിനാലാണ് മുഖ്യമന്ത്രി ഇത്രയും കാലം ധര്‍മടത്ത് വിജയിച്ചത്.

ഒന്‍പതു തവണ മുഖ്യമന്ത്രി മല്‍സരിച്ചത് പാര്‍ലമെന്ററി മോഹമാണെന്നും സുധാകരന്‍ തുറന്നടിച്ചു. അമ്പലപ്പുഴയില്‍ നടന്ന യു.ഡി.എഫ് ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്. മാത്രമല്ല താനും ചെറ്റക്കുടിലില്‍ തന്നെ വളര്‍ന്നിട്ടുള്ള ആളാണ്. അതിന് ശേഷമാണ് പിന്നീട് വീട് എടുത്തൊക്കെ മാറുന്നത്. നീ പോടെ ചെറ്റെ എന്ന് മാത്രമല്ല അതിന് അര്‍ഥമുളളത്. മലയാള ഭാഷയിലെ പദങ്ങളുടെ അര്‍ത്ഥഭേദങ്ങള്‍ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് സുധാകരന്‍ പരിഹസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 minutes ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (25 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (36 minutes ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (42 minutes ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (1 hour ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (1 hour ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (1 hour ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (2 hours ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (2 hours ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (2 hours ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (2 hours ago)

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...  (2 hours ago)

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (3 hours ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (3 hours ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

Malayali Vartha Recommends