പരിപ്പുവടയ്ക്ക് 80 രൂപ; പഴം പൊരി വില നൂറു കടക്കും; കൊച്ചി വിമാനത്താവളത്തിലെ പകല്‍കൊള്ള

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഭക്ഷണത്തിന്റെ പേരില്‍ നടക്കുന്നത് പകല്‍ കൊള്ള. ഒരു ചായയും പഴംപൊരിയും, പരിപ്പുവടയും കഴിച്ച യുവാവില്‍ നിന്നും ഈടാക്കിയത് 318 രൂപ. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലില്‍ നിന്നു ഭക്ഷണം കഴിച്ച യുവാവിനാണ് ഇരുട്ടടി ലഭിച്ചത്.
സംഭവം യുവാവ് സോഷ്യല്‍ മീഡയയില്‍ ഇട്ടതോടെ ബില്ലും നെടുമ്പാശേരിയിലെ നിരക്കും വൈറലായിട്ടുണ്ട്. നേരത്തെ സിനിമാതാരം അനുശ്രീ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു ഭക്ഷണം കഴിച്ച് ബില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ജനം ഏറ്റെടുത്തത്.

ഒരു പരിപ്പുവടയ്ക്കു 80 രൂപയും, രണ്ടു പഴംപൊരിയ്ക്കു 120 രൂപയും രൂപയും, ചായയ്ക്കു 80 രൂപയുമാണ് നിരക്കായി ഈടാക്കിയിരിക്കുന്നത്. 280 രൂപയാണ് ഭക്ഷണം കഴിച്ചതിന്റെ ആകെ തുകയായി ചേര്‍ത്തിരിക്കുന്നത്. ഇതു കൂടാതെ 10 രൂപ വാറ്റ് ആയും 11.60 രൂപ സര്‍വീസ് വാറ്റായും, 16.80 രൂപ സര്‍വീസ് ചാര്‍ജ് ആയും ഈടാക്കിയിട്ടുണ്ട്. ഇതെല്ലാം കൂടി കൂട്ടിയാണ് 318 രൂപ ഉപഭോക്താവില്‍ നിന്നും ഈടാക്കിയിരിക്കുന്നത്. അജ്ഞലി ഹോട്ടല്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള ബില്ലാണ് നല്‍കിയിരിക്കുന്നത്. ടെര്‍മിനല്‍ നമ്പര്‍ മൂന്ന് സിയാല്‍ നെടുമ്പാശേരി എന്ന് ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















