മരിയന്‍ എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

മൂന്നാംവര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയെ അതേക്ലാസിലെ വിദ്യാര്‍ത്ഥി ചെകിട്ടത്ത് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത സംഭവത്തില്‍ കഴക്കൂട്ടം മേനംകളം മരിയന്‍ എന്‍ജിനിയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിയും മണ്ണന്തല സ്വദേശിയുമായ നിധിനെ (21) നെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. നിധിൻ നേരത്തെയും പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് കാണിച്ച് എട്ട് വിദ്യാര്‍ത്ഥിനികള്‍ വൈകുന്നേരത്തോടെ പോലീസില്‍ പരാതി നല്‍കി. മര്‍ദ്ദനമേറ്റ ലക്ഷ്മി എസ് .നായരെ പ്രാഥമിക ചികിത്സ നല്കിയ ശേഷം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. അവസാന വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അയപ്പ് ചടങ്ങ് നടക്കുന്നതിനിടെ പണം ആവശ്യപ്പെട്ട് നിധിനും കൂട്ടാളികളും ലക്ഷ്മിയെ സമീപിച്ചു. പണം നല്കാന്‍ തയാറാകാത്തതോടെ കയര്‍ത്തുകൊണ്ട് ചെകിട്ടത്ത് അടിക്കുകയും മുടിയില്‍ വലിച്ച് നിലത്തിടുകയും ചവിട്ടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
ലക്ഷിയുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും ചോര വാര്‍ന്നതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കുക, അടിച്ചു പരിക്കേല്‍പ്പിക്കുക തുടങ്ങിയ വകുപ്പ് പ്രകാരമാണ് പോലീസ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് നിധിനിനെ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തതായി മാനേജ്മെന്റ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















