കയ്യേറ്റത്തിൽ ഇടുക്കിക്ക് പിന്നിൽ വയനാടും തിരുവന്തപുരവും

സംസ്ഥാനത്തു ഏറ്റവുമധികം ഭൂമി കൈയേറ്റം നടന്നിട്ടുളളത് ഇടുക്കി ജില്ലയിലാണെന്നും 377 ഹെക്ടര്‍ ഭൂമി കൈയേറ്റക്കാരുടെ പക്കലാണെന്നും റവന്യുമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ മാത്രം 110 ഹെക്ടര്‍ ഭൂമിയാണ് കൈയേറ്റക്കാര്‍ കൈവശമാക്കിയിരിക്കുന്നത്. ഇതില്‍ സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി സഖറിയാസ് വെളളിക്കുന്നില്‍, സിറില്‍ പി ജേക്കബ് എന്നിവരാണ് ഇടുക്കിയില്‍ സര്‍ക്കാരിന്റെ ഭൂമി ഏറ്റവുമധികം കൈയേറിയിട്ടുളളത്. ഇടുക്കിയിലെ കെഡിഎച്ച് വില്ലേജിലാണ് ഏറ്റവുമധികം കൈയേറ്റം നടന്നിട്ടുളളതെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കിക്ക് പിന്നില്‍ വയനാട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കൂടുതല്‍ കൈയേറ്റമുളളത്. 81 ഹെക്ടറും 71 ഹെക്ടറുമാണ് കൈയേറ്റക്കാരുടെ പക്കലുളളത്. ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ എട്ടു ഹെക്ടര്‍ വീതവും എറണാകുളത്ത് 31 ഹെക്ടറും കാസര്‍കോട് 22.8 ഹെക്ടറും പാലക്കാട് 11 ഹെക്ടറും ഭൂമി കൈയേറ്റക്കാരുടെ കൈവശമാണെന്നും റവന്യുമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























