ലൈസന്‍സ് സസ്‌പെന്‍ഷന്‍; നോട്ടീസ് അവഗണിച്ചവര്‍ക്ക് കിട്ടും പണി

അമിതവേഗത, മദ്യപിച്ചു വാഹനം ഓടിക്കല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കല്‍, സിഗ്‌നല്‍ ലംഘിച്ച് വാഹനം ഓടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ ഇനി പിഴ അടക്കേണ്ട, പക്ഷെ, ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. ആഗസ്റ്റ് ഒന്നുമുതല്‍ മെയ് 24 വരെ മോട്ടോര്‍വാഹനവകുപ്പിന്റെ നിരീക്ഷണ ക്യാമറകളില്‍ കുടുങ്ങിയവര്‍ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ നടപടി എടുക്കുന്നത്. ഈ കാലയളവില്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് പിഴ അടച്ചവര്‍ പേടിക്കേണ്ട. എന്നാല്‍ നോട്ടീസ് കിട്ടിയിട്ടും പിഴ അടയ്ക്കാതെ മാറി നിന്നവരുടെ ലൈസന്‍സുകള്‍ സസ്‌പെന്റ് ചെയ്യും.
ഇത്തരത്തില്‍ 1,58,922 പേരുടെ െ്രെഡവിംഗ് ലൈസന്‍സുകളാണ് സസ്‌പെന്‍ഡ് ചെയ്യപ്പെടുക. ചുരുങ്ങിയത് മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. മദ്യപിച്ച് വാഹനമോടിക്കുക, അലക്ഷ്യമായ െ്രെഡവിങ്ങ് മൂലമുള്ള അപകടങ്ങള്‍, ജീവഹാനിയുണ്ടാക്കുന്ന അപകടങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
പൊലീസ് പിടികൂടിയവരുടെ വിവരങ്ങളും മോട്ടോര്‍വാഹനവകുപ്പിന് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊലീസ് ചുമത്തിയ പിഴ കോടതിയില്‍ അടച്ചവര്‍ക്കു നേരേയും നടപടിയുണ്ടാകില്ല. പിഴ അടക്കാത്തവരുടെ പേരില്‍ ഷോക്കോസ് നോട്ടീസ് ഉടന്‍ അയച്ചു തുടങ്ങും. അവര്‍ എത്തുന്ന മുറയ്ക്കായിരിക്കും സസ്‌പെന്‍ഷന്‍ നടപടി. 15 ദിവസം സാവകാശം ലഭിക്കും. നോട്ടീസ് കിട്ടിയതിനു ശേഷം എത്തിയില്ലെങ്കിലും ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. ശിക്ഷാ കാലയളവില്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കും.
130 തവണ നിയമം ലംഘിച്ചു, പിഴ അടച്ചില്ല
നിരവധി തവണ നിയമം ലംഘിച്ചിട്ടും പിഴ അടയ്ക്കാതെ കഴിയുന്ന വാഹന ഉടമകളുടെ ലിസ്റ്റ് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് കൂടുതല്‍ കാലത്തേക്കായിരിക്കും സസ്‌പെന്‍ഷന്‍ ലഭിക്കുക. തിരുവനന്തപുരത്ത് ഒരു വാഹനം 130 തവണ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഈ വാഹന ഉടമയ്ക്ക് അത്രയും തവണ നോട്ടീസ് അയച്ചിട്ടും പിഴ അടച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























