മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയോട് പാസ്റ്ററുടെ ലീലാവിലാസങ്ങള്‍

മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് കണിയാംകുന്ന് ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന കൊല്ലം കൊട്ടാരക്കര കരീപ്ര പുത്തന്‍വീട്ടില്‍ അനില്‍കുമാര്‍ (52)നെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കോട്ടയം കേന്ദ്രീകരിച്ചു സ്വന്തമായി പ്രാര്‍ഥനാലയം നടത്തുന്നയാളാണ് അനില്‍കുമാര്‍. മാസങ്ങള്‍ക്കു മുമ്പ് മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയും അമ്മയും അനില്‍കുമാറിന്റെ പ്രാര്‍ഥനാലയത്തില്‍ എത്തി.
മകളുടെ മാനസികാസ്വാസ്ഥ്യം പ്രാര്‍ഥനയിലൂടെ മാറ്റിത്തരാമെന്ന് അനില്‍കുമാര്‍ ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്ന് അനില്‍കുമാര്‍ മണര്‍കാട് കണിയാംകുന്നിലെ വാടകവീട്ടില്‍ ഭാര്യയ്ക്കും മക്കളോടുമൊപ്പം മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെയും അമ്മയെയും താമസിപ്പിച്ചു. പിന്നീട് പ്രാര്‍ഥനയും ആരംഭിച്ചു. കഴിഞ്ഞ 23നു രാത്രിയില്‍ സ്ത്രീക്കു മാനസിക അസ്വാസ്ഥ്യം മൂര്‍ച്ഛിക്കുകയും പരസ്പരവിരുദ്ധമായി കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് അനില്‍കുമാര്‍ സ്ത്രീയെ ചൂരല്‍ കൊണ്ട് ദേഹോപദ്രവം ഏല്‍പിക്കുകയും മാനഹാനി വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. സ്ത്രീയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ മണര്‍കാട് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി സ്ത്രീയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























