കുട്ടികളെ അയല്‍വീട്ടിലാക്കി നഴ്സ് മുങ്ങി; പിന്നെ സംഭവിച്ചത്...

മക്കളെ അയല്‍വീട്ടിലാക്കി ജോലിക്ക് പോയ35 കാരിയായ നഴ്‌സ് മൂന്നു ദിവസമായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ പരാതിയില്‍ കുട്ടികള്‍ക്ക് പോലീസ് സംരക്ഷണ മേര്‍പ്പെടുത്തി. മാതമംഗലം കുറ്റൂര്‍ പൂത്തൂരിലാണ് സംഭവം. ഗള്‍ഫില്‍ ജോലിയുള്ള ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാന്‍ കോടതി നടപടികള്‍ കാത്തിരിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിലെ ഹൃദയാലയത്തിലെ നഴ്‌സാണ് മക്കളെ മറന്നുപോയത്.
മൂന്നു ദിവസം മുമ്പ് അയല്‍ വീട്ടില്‍ 12 ഉം 13 ഉം പ്രായമുള്ള രണ്ട് ആണ്‍മക്കളേയും കൊണ്ടുചെന്നാക്കി ജോലിക്ക് പോയ നഴ്‌സ് ഇന്നലെ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. രാവും പകലും ഡ്യൂട്ടിയാണെന്നാണ് വിളിച്ചനാട്ടുകാരോട് നഴ്‌സ് പറഞ്ഞതെങ്കിലും കഴിഞ്ഞ രണ്ടു ദിവസവും രാത്രിയില്‍ ഇവര്‍ക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയുണ്ടായിരുന്നില്ല എന്ന് മനസിലാക്കിയ നാട്ടുകാര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പരിയാരം പോലീസില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് പോലീസിന്റെ സംരക്ഷണത്തില്‍ കുട്ടികളെ മറ്റൊരു വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























