കശാപ്പ് നിരോധനം: കാളക്കുട്ടിയെ നഗരമധ്യത്തില്‍ കശാപ്പ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കശാപ്പന് കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം ഇറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. നഗരമധ്യത്തില്‍ പരസ്യമായി കാളക്കുട്ടിയെ കശാപ്പ് ചെയ്താണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചിരിക്കുന്നത്. കണ്ണൂരിലാണ് യൂത്ത് കോണ്‍ഗ്രസ് മൃഗീയമായ രീതിയില്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാന വ്യാപകമായി കേന്ദ്രവിജ്ഞാപനത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് ഇത്തരമൊരു പ്രതിഷേധം നടത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് നാലരയോടെ കണ്ണൂര്‍ സിറ്റി ജംഗ്ഷനിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. കാളക്കുട്ടിയെ കശാപ്പ് ചെയ്ത് ഇറച്ച് സൗജന്യമായി ജനങ്ങള്‍ക്ക് വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കശാപ്പ് നടന്നത്.
അതേസമയം സംഭവത്തില്‍ കണ്ണൂര്‍ യുവമോര്‍ച്ച ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























