ജില്ലയില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ ഒന്ന് മുതല്‍ വിതരണത്തിന് തുടക്കം കുറിക്കും

നാലു നിറങ്ങളിലായുള്ള പുതിയ റേഷന്‍ കാര്‍ഡുകള്‍ ജില്ലയില്‍ ജൂണ്‍ ഒന്നിന് വിതരണം ചെയ്തു തുടങ്ങുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ഐ ഹുസൈന്‍ പറഞ്ഞു. നാലു വിഭാഗങ്ങളിലായി 5,51,737 കാര്‍ഡുകളാണ് ജില്ലയിലുള്ളത്. അതത് റേഷന്‍ കടകള്‍ വഴിയാകും കാര്‍ഡ് വിതരണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ പ്രത്യേക പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലയില്‍ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കുക പിങ്ക് നിറമുള്ള കാര്‍ഡും അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവര്‍ക്ക് മഞ്ഞ കാര്‍ഡുമായിരിക്കും. മുന്‍ഗണന ഇതര സബ്‌സിഡി വിഭാഗക്കാര്‍ക്ക് നീലനിറത്തിലുള്ളതും മുന്‍ഗണന ഇതര വിഭാഗക്കാര്‍ക്ക് വെള്ള നിറത്തിലുള്ള കാര്‍ഡുമാകും വിതരണം ചെയ്യുക. പിങ്ക് നിറത്തിലുള്ള മുന്‍ഗണന വിഭാഗക്കാര്‍ക്ക് 2,01,339 കാര്‍ഡുകളും എ എ വൈ മഞ്ഞ കാര്‍ഡുടമകള്‍ക്കായി 41,282 കാര്‍ഡുകളുമാണുള്ളത്. മുന്‍ഗണന ഇതര സബ്‌സിഡി വിഭാഗത്തില്‍ 1,95,957 നീലകാര്‍ഡും മുന്‍ഗണന ഇതര വിഭാഗത്തില്‍ 1,13,159 വെള്ള കാര്‍ഡുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്.
അന്ത്യോദയ അന്നയോജന പദ്ധതിയിലും മുന്‍ഗണന വിഭാഗത്തിലുമായി 2,42,621 കാര്‍ഡുടമകളാണുള്ളത്. ഈ വിഭാഗത്തില്‍ 9,84,314 ഗുണഭോക്താക്കളുണ്ട്. മുന്‍ഗണന ഇതര സബ്‌സിഡി വിഭാഗവും മുന്‍ഗണന ഇതര വിഭാഗവും എല്ലാം ചേര്‍ന്ന് 5,51,737 കാര്‍ഡുകളിലായി 21,75,294 ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്. ആദ്യഘട്ടത്തില്‍ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലായിരിക്കും വിതരണം തുടങ്ങുക. വിതരണം തുടങ്ങിയാല്‍ എല്ലായിടത്തും 25 ദിവസത്തിനകം പൂര്‍ത്തികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഡ് വിതരണത്തിനായി ഉദ്യോഗസ്ഥ തലത്തില്‍ വലിയ ക്രമീകരണം ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഓരോ റേഷന്‍ കടയ്ക്കും ഓരോ ചുമതലക്കാരനെ നിശ്ചയിച്ചിട്ടുണ്ട്. താലൂക്ക് തലത്തില്‍ അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍മാര്‍ വിതരണം ഏകോപിപ്പിക്കും. മുന്‍ഗണന വിഭാഗം കാര്‍ഡുകള്‍ക്ക് 50 രൂപയും മുന്‍ഗണന ഇതര വിഭാഗം കാര്‍ഡുകള്‍ക്ക് 100 രൂപയും ഫീസായി നല്‍കണം. പട്ടിക വര്‍ഗക്കാരിലെ മുന്‍ഗണന വിഭാഗത്തില്‍പെട്ടവര്‍ക്ക് സൗജന്യമായിരിക്കും. അതത് റേഷന്‍ കടകളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെയാകും വിതരണ സമയം. റേഷന്‍ കടകളില്‍ അസൗകര്യവുമുണ്ടെങ്കില്‍ തൊട്ടടുത്ത കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. താലൂക്ക് തലത്തില്‍ വിതരണ കേന്ദ്രങ്ങളുടെ പട്ടിക അടുത്ത ദിവസം പ്രസിദ്ധീകരിക്കുമെന്ന് ഹൂസൈന്‍ അറിയിച്ചു.
ജില്ലയിലെ ആറു താലൂക്കുകളിലായി അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ള കാര്‍ഡുടമകളുടെയും ഗുണഭോക്തക്കളുടെയും എണ്ണം ഇനിപ്പറയുന്നു. ചേര്‍ത്തല: കാര്‍ഡുകള്‍ 9,718, ഗൂണഭോക്താക്കള്‍ 34,932, അമ്പലപ്പുഴ: 77,31,30,735: കുട്ടനാട്: 42,44,17,099, കാര്‍ത്തികപ്പള്ളി: 86,64,34,496, മാവേലിക്കര: 70,19,27,742, ചെങ്ങന്നൂര്‍; 39,06,15,968. ആകെ 41,28,21,60,972.
മുന്‍ഗണന വിഭാഗം: ചേര്‍ത്തല: 51,28,62,05,688, അമ്പലപ്പുഴ: 42,82,41,75,683, കുട്ടനാട്: 2,25,14,96,937, കാര്‍ത്തികപ്പള്ളി: 35,23,21,44,040, മാവേലിക്കര: 34,02,11,37,642, ചെങ്ങന്നൂര്‍: 1,54,62,63,352, ആകെ: 2,01,33,98,23,342.
മുന്‍ഗണന ഇതര വിഭാഗം: ചേര്‍ത്തല: 75,31,52,94,894, അമ്പലപ്പുഴ: 63,72,52,49,844, കുട്ടനാട്: 2,15,14,87,044, കാര്‍ത്തികപ്പള്ളി: 64,56,02,45,438, മാവേലിക്കര: 49,34,01,86,769, ചെങ്ങന്നൂര്‍: 34,66,21,26,991, ആകെ 30,91,16,11,90,980. മൂന്നു വിഭാഗങ്ങളിലുമായി ആകെ 5,51,737 കാര്‍ഡുകളും 21,75,294 ഗുണഭോക്താക്കളും.
https://www.facebook.com/Malayalivartha

























