വിവാഹ വേദിയില്‍ പര്‍ദ്ദ ധരിച്ചെത്തിയ ഹിന്ദു യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

പര്‍ദ്ദ ധരിച്ചെത്തിയ യുവതിയുടെ അസ്വാഭാവിക പെരുമാറ്റം കാരണം പോലീസും നാട്ടുകാരും വലഞ്ഞു. ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ വലച്ചത്. കഴിഞ്ഞ ദിവസം കാസര്‍കോട് ബദിയടുക്ക മുക്കംപാറയിലാണ് സംഭവമെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപരിചിതയായ പര്‍ദ്ദ ധരിച്ച യുവതിയെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംശയം തോന്നിയ ചിലര്‍ യുവതിയോട് കാര്യമന്വേഷിച്ചപ്പോള്‍ ഹിന്ദിയിലും കന്നഡിയിലുമാണ് മറുപടി പറഞ്ഞത്. തന്റെ പേര് മഞ്ജുളയെന്നാണെന്നും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതെന്നുമാണ് യുവതി പറഞ്ഞത്. ഇതിനിടെ യുവതി നക്‌സലൈറ്റ് നേതാവാണെന്ന് സംശയിച്ച് ചിലര്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ബദിയടുക്ക മുക്കംപാറയിലാണ് സംഭവം. പര്‍ദ്ദ ധരിച്ചെത്തിയ അപരിചിത, പ്രദേശത്ത് ചുറ്റിത്തിരിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ആദ്യം യുവതിയോട് വിവരമന്വേഷിച്ചത്. കന്നഡയിലും ഹിന്ദിയിലുമാണ് യുവതി നാട്ടുകാരോട് മറുപടി പറഞ്ഞത്. മഞ്ജുളയെന്നാണ് തന്റെ പേരെന്നും, വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായാണ് വന്നതെന്നുമായിരുന്നു യുവതിയുടെ മറുപടി.
ഇതിനിടെ യുവതിയുടെ പെരുമാറ്റം കണ്ട് നക്‌സൈലറ്റ് നേതാവാണെന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. അതിനിടെ, നക്‌സലൈറ്റ് നേതാവായ യുവതി ബദിയടുക്കയിലുണ്ടെന്ന വാര്‍ത്തയും പരന്നിരുന്നു. എന്നാല്‍ പോലീസിനെ കണ്ട യുവതി പര്‍ദ്ദ ഊരിമാറ്റി പുത്തൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറി രക്ഷപ്പെട്ടു.
ബസിനെ പിന്തുടര്‍ന്ന പോലീസ് പെര്‍ളയില്‍ വെച്ച് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യമെന്താണെന്ന് പിടികിട്ടിയത്. ബെംഗളൂരു സ്വദേശിനിയായ താന്‍ നഴ്‌സായി ജോലി ചെയ്യുകയാണെന്നും കാമുകനെ തേടിയാണ് ബദിയടുക്കയിലെത്തിയതെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിഞ്ഞതോടെയാണ് പോലീസിനും ശ്വാസം നേരെ വീണത്. യുവതി അന്വേഷിച്ചെത്തിയ ബദിയടുക്ക സ്വദേശിയായ കാമുകന്‍ ഇപ്പോള്‍ ഗള്‍ഫിലാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് പോലീസ് യുവതിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ബദിയടുക്കയിലെത്തിയിരുന്നു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവതിയെ ബന്ധുക്കള്‍ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
https://www.facebook.com/Malayalivartha
























