കേരളത്തിലെ ഭക്ഷണക്രമം ബി.ജെ.പിയോ ആര്‍.എസ്.എസോ തീരുമാനിക്കേണ്ടന്ന് പിണറായി

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ തീരുമാനിക്കേണ്ടതില്ല. അത് ആര് വിചാരിച്ചാലും മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കും. കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍നിന്നോ നാഗ്പൂരില്‍നിന്നോ മനസിലാക്കി തരേണ്ടതില്ല. അത് ഇവിടെ തന്നെ തുടര്‍ന്നുവന്ന ഭക്ഷണ ക്രമമുണ്ട്. ആ ഭക്ഷണക്രമം ആരോഗ്യദായകവും പോഷക സന്പൂര്‍ണവുമാണ്. അത് ആര് വിചാരിച്ചാലും മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കാലിച്ചന്തവഴി കന്നുകാലികളെ കശാപ്പിന് വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയകേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തരവ് മറികടക്കുന്നതിന് നിയമ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും. സര്‍വകക്ഷിയോഗം സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളാന്‍ വനം മന്ത്രി കെ.രാജു നാളെ മുഖ്യമന്ത്രിയെ കാണും.
https://www.facebook.com/Malayalivartha

























