വി.എസ് ആശുപത്രിയില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് വി.എസിനെ തിരുവനന്തപുരം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കഠിന ശ്വാസതടസ്സവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി.എസിനെ തിരുവനന്തപുരം റോയല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മൂന്നു ദിവസമായി അദ്ദേഹം ക്ഷീണിതനായിരുന്നു.
ഡോ.ഭരത് ചന്ദ്രന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്. വി.എസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. ഭരത് ചന്ദ്രന്‍ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വി.എസിനെ വൈകിട്ട് തന്നെ തീവ്രപരിപചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റുമെന്നും ഡോക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























