തിരുവനന്തപുരത്ത് കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് മരണം; നാലുപേര്‍ കെട്ടിടത്തിനടിയില്‍; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

കഴക്കൂട്ടം പാങ്ങപ്പാറയിലാണ് ദുരന്തമുണ്ടായത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. മൂന്ന് മരണം സ്ഥിരീകരിച്ചു. മുന്ന് മൃതദേഹങ്ങള്‍ കണ്ടുകിട്ടി. ഫാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ദുരന്തമുണ്ടായത്. നാലിലധികം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
അപകടത്തില്‍പ്പെട്ട ബീഹാര്‍ സ്വദേശി ഹരണാദ് ബര്‍മ്മനെ (27) മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്നു. സാരമായി പരിക്കേറ്റ വേങ്ങോട് സ്വദേശി സുദര്‍ശന്‍ (45) ചികിത്സയിലാണ്. സുദര്‍ശന് കാലില്‍ പൊട്ടലുണ്ട്.
https://www.facebook.com/Malayalivartha

























