പൊതുമരാമത്തും എക്‌സൈസും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല : മന്ത്രി രാമകൃഷ്ണന്‍

പൊതുമരാമത്ത് വകുപ്പുമായി ഒരു തര്‍ക്കവുമില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിച്ചത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. നടപടികളില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം.ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുമുള്ള പാതയുടെ ദേശീയപാതാ പദവി ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചൂണ്ടിക്കാട്ടി മദ്യശാല നടത്തിപ്പുകാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മദ്യശാല തുറക്കാന്‍ കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രതികരണം.
നേരത്തെ, ചേര്‍ത്തല തിരുവനന്തപുരം പാത ദേശീയപാത തന്നെയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാരകന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അവ്യക്തതയില്ലെന്ന് പറഞ്ഞ അദ്ദേഹം വിധി കോടതി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























