സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ മന്ത്രിമാരെ അവഗണിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം

സര്‍ക്കാര്‍ പരസ്യങ്ങളിലും മറ്റും മുഖ്യമന്ത്രിയുടെ പടം ഒഴികെ മറ്റൊന്നും വരുന്നില്ലെന്നതാണ് പ്രതിഷേധത്തിന് കാരണം. കേരളത്തില്‍ ഒരേ ഒരു മന്ത്രി മാത്രമാണുള്ളതെന്നും അത് മുഖ്യമന്ത്രിയാണെന്നും സഹമന്ത്രിമാര്‍ അടക്കം പറയുന്നുണ്ട്. ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളില്‍ നിന്നള്ള പരസ്യങ്ങള്‍ പോലും അവതരിപ്പിക്കുന്നത് മുഖ്യമന്ത്രിയാണ്. മുന്‍കാലങ്ങളില്‍ ഇത്തരമൊരു കീഴ്വഴക്കം ഉണ്ടായിരുന്നില്ലെന്നും മന്ത്രിമാര്‍ അടക്കം പറയുന്നുണ്ട്.
സി പി ഐ മന്ത്രിമാര്‍ക്കാണ് പ്രതിഷേധം കൂടുതല്‍. എന്നാല്‍ അവര്‍ പിണറായിയോട് അനുസരണക്കേട് കാണിക്കാന്‍ അശക്തരാണ്. സി പി ഐയാകട്ടെ സമവായത്തിന്റെ പാതയിലായതിനാല്‍ കാനം രാജേന്ദ്രനും മുഖ്യമന്ത്രിക്കെതിരെ ഒന്നും മിണ്ടാറില്ല . ഗതാഗത മന്ത്രി തോമസ് ചാണ്ടി പ്രതിഷേധമെല്ലാം ഉള്ളിലൊതുക്കി കഴിയുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മാത്രം പരാതിയൊന്നുമില്ലാതെ കഴിയുന്നു.
ധനമന്ത്രി തോമസ് ഐസക്കിന്റെ പേരു പോലും കേള്‍ക്കാനില്ല. അദ്ദേഹവും നിശബ്ദതയുടെ താഴ്വരയിലാണ്.
പല മന്ത്രിമാരും ഇപ്പോള്‍ വേണ്ടത്ര ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുന്നില്ല. തങ്ങള്‍ എത്ര കഷ്ടപ്പെട്ടാലും അതിന്റെ ഫലം മുഖ്യമന്ത്രി കൊണ്ടുപോകുന്നു എന്നാണ് പരാതി. എന്നാല്‍ പിണറായിയാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോവുകയാണ്.
പണ്ടും എല്ലാ നേട്ടവും സ്വന്തം പോക്കറ്റിലാക്കുന്ന മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മറ്റ് കോണ്‍ഗ്രസ് മന്ത്രിമാരെ സ്മാര്‍ട്ടാകാന്‍ അനുവദിച്ചിരുന്നില്ല. ഘടകകക്ഷി മന്ത്രിമാര്‍ മാത്രമാണ് അക്കാലത്ത് നേട്ടങ്ങള്‍ ചെയ്തിരുന്നത്.
എന്നാല്‍ എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ഘടകകക്ഷി മന്ത്രിമാര്‍ക്കു പോലും ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് പരാതി. പത്രവാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതും മുഖ്യമന്ത്രി മാത്രമാണ്. സഹമന്ത്രിമാരുടെ വകുപ്പുകളില്‍ പോലും പത്ര പ്രസ്താവന നല്‍കുന്നത് മുഖ്യമന്ത്രിയാണെന്ന് പരാതിയുണ്ട്.പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ മാത്രം ഒന്നും കൂസാതെ മുന്നോട്ടു പോകുന്നു.
https://www.facebook.com/Malayalivartha

























