സര്‍ക്കാര്‍ ഇരുട്ടില്‍ത്തപ്പുന്നു: ഇതര സംസ്ഥാനക്കാരുടെ കണക്കില്ല

സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കില്ല. പതിനായിരകണക്കിന് ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ ദിവസവും വന്നു പോകുന്നു. എന്നാല്‍ തൊഴില്‍ വകുപ്പ് ഉള്‍പ്പെടെ ആരുടെ കൈയിലും കൃത്യമായ കണക്കില്ല.
പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞ് വീണ് നാലു പേര്‍ മരിച്ച സംഭവം ഇതര സംസ്ഥാന തൊഴിലാളികളോടുള്ള ചിറ്റമ്മനയത്തിന്റെ പുതിയ ഉദാഹരണമാണ്.യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തൊഴിലാളികളുടെ കണക്കെടുക്കാന്‍ തുടങ്ങിയെങ്കിലും ഒന്നും നടന്നില്ല. അന്ന് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ ഇതു സംബന്ധിച്ച് ചടുലമായ നീക്കങ്ങള്‍ നടത്തിയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളാണ് തടസമായത്.
പാങ്ങപാറയില്‍ മരിച്ച ഇതര സംസ്ഥാനക്കാരായ മൂന്നു പേരുടെയും ശരിയായ മേല്‍വിലാസം ആര്‍ക്കും ലഭ്യമല്ല. ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടാകുന്നത്. ദുരന്തവാര്‍ത്ത മായുന്നതോടെ എല്ലാം എല്ലാവരും മറക്കും. ഒപ്പമുള്ള തൊഴിലാളികളില്‍ നിന്നും മരിച്ചവരുടെ വിവരം ശേഖരിക്കുകയാണ് പോംവഴി.
ആയിരക്കണക്കിന് ഇതര സംസ്ഥാനക്കാര്‍ ദിവസേന കരാറുകാര്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്. അവര്‍ ആരാണെന്നു കരാറുകാര്‍ പോലും അന്വേഷിക്കാറില്ല.ജിഷ വധക്കേസിനു ശേഷം ഇതര സംസ്ഥാനക്കാരുടെ കണക്ക് സൂക്ഷിക്കുമെന്ന് പോലീസ് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതര സംസ്ഥാനക്കാരെ ഭയത്തോടെയാണ് മലയാളികള്‍ കാണുന്നത്. അതു കൊണ്ടു തന്നെ അവരുമായി മലയാളികള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാറില്ല.
ഒരു കുറ്റകൃത്യം ഉണ്ടായാല്‍ പോലും ഇത്തരക്കാരെ തിരിച്ചറിയാന്‍ മാര്‍ഗമില്ലാതായിരിക്കുന്നു. അപകടങ്ങള്‍ നടക്കുമ്പോള്‍ പ്രത്യേകിച്ചും. നിരവധി ഇതര സംസ്ഥാനക്കാര്‍ ജീവിക്കാന്‍ വേണ്ടി കേരളത്തിലെത്തുന്നവരാണ്. എല്ലാവരെയും സംശയദൃഷ്ടിയോടെ കാണുമ്പോള്‍ ഇവരും അപകടത്തിലാവും
https://www.facebook.com/Malayalivartha

























