ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഡോക്ടര്‍മാര്‍ ഒറ്റക്കെട്ടായി ഇന്ന് പ്രതിഷേധിക്കുന്നു

വര്‍ദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജൂണ്‍ ആറാം തീയതി ചൊവ്വാഴ്ച ഇന്ത്യയില്‍ ആകമാനമുള്ള ഡോക്ടര്‍മാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു. കേരളത്തിലെ എല്ലാ ഡോക്ടര്‍മാരും ഇന്ന് പ്രതിഷേധ ബാഡ്ജ് ധരിച്ചായിരിക്കും ഡ്യൂട്ടിക്കെത്തുക. ഒ.പി. വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരും രാവിലെ 9 മണി മുതല്‍ ഒരു മണിക്കൂര്‍ പ്രിസ്‌ക്രിപ്ഷന്‍ എഴുതാതെ പ്രതിഷേധത്തില്‍ പങ്കുചേരും. ഈ സമരത്തില്‍ പൊതുജനങ്ങളുടെ സഹകരണവും ഐ.എം.എ. അഭ്യര്‍ത്ഥിച്ചു.
ഡല്‍ഹിയിലെ രാജ്ഘട്ടില്‍ നിന്നു തുടങ്ങുന്ന പ്രതിഷേധ ജാഥയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഡോക്ടര്‍മാരാണ് പങ്കെടുക്കുന്നത്.
ആശുപത്രി അതിക്രമങ്ങള്‍ക്കെതിരെ കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും പ്രത്യേക നിയമമുണ്ടെങ്കിലും അത് പലപ്പോഴും നടപ്പാക്കാറില്ല. ചികിത്സാ പിഴവിന്റെ പേരില്‍ കോടിക്കണക്കിന് രൂപയാണ് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നത്. മാത്രമല്ല നിസാര സംഭവങ്ങളെപ്പോലും ക്രിമിനല്‍വത്ക്കരിക്കുന്ന പ്രവണതകളും കൂടിവരികയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നിയമത്തിലൂടെ ഇതിനൊരു നിയന്ത്രണം കൊണ്ടുവരാന്‍ കൂടിയാണ് ഈ പ്രതിഷേധ ദിനം.
കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, പി.ജി. മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍, മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ക്വാളിഫൈഡ് െ്രെപവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് എന്നീ എല്ലാ സംഘടനകളും ഐ.എം.എ.യുടെ കീഴില്‍ പ്രതിഷേധ സമരത്തില്‍ അണിനിരക്കും.
https://www.facebook.com/Malayalivartha

























