ഭര്‍ത്താവിന്റെ ക്രൂരപീഡനം സഹിക്കാന്‍ വയ്യ; വീട്ടമ്മ എട്ടാംക്ലാസുകാരിയേയും കൂട്ടി ജീവനൊടുക്കാന്‍ ശ്രമം; രക്ഷകനായി പോലീസ്

ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കാന്‍ മകളെയും കൂട്ടി പുറപ്പെട്ട യുവതിയും ഓട്ടോറിക്ഷ ഡ്രൈവറുമായ വീട്ടമ്മയ്ക്കാണ് പോലീസ് പുതുജീവിതത്തിലേക്കു വഴി തുറന്നത്. ജനെമെത്രിപോലീസിന്റെ തന്ത്രപരമായ ഇടപെടല്‍ മൂലമാണ് വീട്ടമ്മയ്ക്കും മകള്‍ക്കും പുതുജീവന്‍ ലഭ്യമായത്. ഭര്‍ത്താവിന്റെ പേരില്‍ പോലീസ് മാനസിക പീഡനത്തിനു കേസെടുത്തു.
കഴിഞ്ഞ ദിവസം വാഗമണിലെ ആത്മഹത്യ മുനമ്പിലേക്ക് എട്ടാം ക്ലാസുകാരിയായ മകളെയും കൂട്ടി യുവതി പുറപ്പെടുകയായിരുന്നു. സ്വയം ഓട്ടോറിക്ഷ ഓടിച്ചാണു വാഗമണിലേക്കു പോയത്. പോകുംവഴി ഫോണില്‍ ബന്ധപ്പെട്ടവരോട് താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് യുവതി പറഞ്ഞു. ഇതോടെ പരിഭ്രാന്തരായവര്‍ വിവരം പിറവം സബ് ഇന്‍സ്‌പെക്ടര്‍ കെ. വിജയനെ അറിയിച്ചു.
പോലീസ് മൊെബെല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയപ്പോള്‍ വാഗമണ്‍ ലക്ഷ്യമാക്കി പോകുകയാണ് ഇവരെന്നു മനസിലാക്കി. തുടര്‍ന്ന് പോലീസ് വീട്ടമ്മയെ ഫോണില്‍ വിളിച്ച് അനുനയിപ്പിക്കുകയും ചെയ്തിരുന്നു. കോടമഞ്ഞ് മൂലം വീട്ടമ്മ പതിയെയാണ് വണ്ടി ഓടിച്ചിരുന്നത്. ആത്മഹത്യ മുനമ്പായിരുന്നു ഇവരുടെ ലക്ഷ്യം. പോലീസ് ഈ വിവരം ഈരാറ്റുപേട്ട സ്‌റ്റേഷനില്‍ അറിയിച്ചു.
വാഗമണിനു സമീപത്തുവച്ച് ഈരാറ്റുപേട്ട പോലീസ് വീട്ടമ്മയെയും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് എസ്.ഐ: കെ. വിജയന്റെ നേതൃത്വത്തില്‍ ജനെമെത്രി പോലീസ് സംഘം ഈരാറ്റുപേട്ട സ്‌റ്റേഷനിലെത്തി ഇവരെ പിറവത്തേക്ക് കൊണ്ടുവന്നു. എസ്.ഐ: കെ. വിജയന്‍ തന്നെയാണ് ഓട്ടോറിക്ഷ ഓടിച്ച് പിറവം സ്‌റ്റേഷനിലെത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചിനാണു വീട്ടമ്മ മകളെയും കൂട്ടി വാഗമണിലേക്ക് പുറപ്പെട്ടത്.
https://www.facebook.com/Malayalivartha

























