ബിഷപ്പുമാര്‍ മദ്യനിരോധനം ആവശ്യപ്പെടുമ്പോള്‍ വൈനിന്റെ അളവ് കൂട്ടണമെന്ന് ബിഷപ്പ് സൂസൈപാക്യം

ക്രൈസ്തവ സഭകളിലെ പിതാക്കന്‍മാര്‍ മദ്യനിരോധനം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാനിരിക്കെ കത്തോലിക്കാ പള്ളികളില്‍ വൈന്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് എം.സൂസൈപാക്യം സര്‍ക്കാരിന് നല്‍കിയ അപേക്ഷ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ചവറ്റുകൊട്ടയിലേക്കെറിഞ്ഞു.
ഇപ്പോള്‍ 250 ലിറ്റര്‍ വൈന്‍ ഉത്പാദിപ്പിക്കാമെന്നാണ് നിയമം. ഇത് 2500 ലിറ്റര്‍ ആക്കണമെന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടത്. ആവശ്യത്തിനു തികയുന്നില്ല എന്നാണ് ബിഷപ്പ് പറയുന്നത്.
ടൈംസ് ഓഫ് ഇന്ത്യക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് െ്രെകസ്തവ മേലധ്യക്ഷന്‍മാരുടെ ഇരട്ടത്താപ്പിന്റെ പൂര്‍ണ വിവരം ഉള്ളത്. 408 പുരോഹിതന്‍മാരാണ് ഇപ്പാള്‍ സഭയിലുള്ളതെന്നും അവര്‍ക്ക് ആവശ്യമുള്ള വൈന്‍ ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും ബിഷപ്പിന്റെ കത്തില്‍ പറയുന്നു.
പുരോഹിതരുടെ എണ്ണം 70 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ വൈന്‍ ഉത്പാദനം 990 ശതമാനം വര്‍ധിപ്പിക്കേണ്ടത് എന്തുകൊണ്ടാണെന്നാണ് എക്‌സൈസ് ചോദിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് എക്‌സൈസ് വകുപ്പിന്റെ കത്തില്‍ പറയുന്നു.
അതേ സമയം സര്‍ക്കാരിന്റെ മദ്യനയം വരാനിരിക്കെ മദ്യഷാപ്പുകള്‍ തുറന്നാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് മെത്രാന്‍മാര്‍ സര്‍ക്കാരിനെ അറിയിച്ചു. മദ്യഷാപ്പുകള്‍ക്കെതിരെ നിലകൊള്ളുന്നവരില്‍ പ്രധാനി ആര്‍ച്ച് ബിഷപ്പ് സുസൈപാക്യമാണ്. വര്‍ഷങ്ങളായി അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുന്നു.
വൈന്‍ മദ്യമാണോ ചോദ്യമാണ് ക്രൈസ്തവ സഭകള്‍ ഉന്നയിക്കുന്നത്. വൈന്‍ ആന്റ് ബിയര്‍ പാര്‍ലര്‍ എന്ന ബോര്‍ഡ് കണ്ടിട്ടുള്ളവര്‍ക്ക് ഇക്കാര്യം ബോധ്യമാവും.
പാതയോരത്തെ മദ്യഷാപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിച്ചപ്പോള്‍ തന്നെ കൈസ്ത്രവ മതമേലധ്യക്ഷന്‍മാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പിതാവിന്റെ കത്ത് ചര്‍ച്ചക്കിടയാക്കും
https://www.facebook.com/Malayalivartha

























