സ്‌കൂളില്‍ കയറിയ കള്ളന് കോളടിച്ചു; സംഭവം കാസര്‍കോട്

സ്‌കൂളിനെയും വെറുതെ വിടാതെ മോഷ്ടാക്കള്‍. സ്‌കൂളിനകത്ത് കയറിയ കള്ളന് പക്ഷെ കോളടിക്കുകയായിരുന്നു. ഓഫീസ് മുറിയിലെ മേശക്കകത്ത് സൂക്ഷിച്ച പണം കണ്ട് കള്ളന്‍ ഞെട്ടി. മേശക്കകത്ത് ഉണ്ടായത് 5, 60,000 രൂപ. തിങ്കളാഴ്ച രാവിലെ സ്‌ക്കൂള്‍ തുറക്കാന്‍ അധികൃതര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അധികൃതര്‍ അറിഞ്ഞത്. ഓഫീസ് മുറിയിലെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു കണ്ടത്. തുടര്‍ന്ന് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. കുമ്പള കൊടിയമ്മ കോഹിനൂര്‍ പബ്ലിക് സ്‌കൂളിലാണ് മോഷണം നടന്നത്.
സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തിട്ടുണ്ട്. കുമ്പള എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്‌കൂളില്‍ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥത്തെത്തി. സ്‌കൂളിന്റെ വികസന കാര്യങ്ങള്‍ക്കായി സ്വരൂപിച്ചതുള്‍പ്പെടെയുള്ള തുകയാണ് മോഷണം പോയത്.
https://www.facebook.com/Malayalivartha

























