അമിത് ഷാ വന്നതിന്റെ ഗുണം കണ്ടുതുടങ്ങി...മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ വിജയിക്കും: തിരഞ്ഞെടുപ്പ് ഫലം മാറ്റി മറിച്ച് കോടതി ഇടപെടല്‍; 289 വോട്ടര്‍മാര്‍ നേരിട്ടു ഹാജരാകാന്‍ ഹൈക്കോടതി

സുരേന്ദ്രന്‍ സന്തോഷത്തില്‍. കേരള ബിജെപി ഘടകവും. കേരള നിയമസഭയിലെ ബിജെപിയുടെ രണ്ടാമത്തെ എംഎല്‍എ കെ.സുരേന്ദ്രനാകുമെന്നു സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനു പരാജയപ്പെട്ടതിനെതിരെ കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ മണ്ഡലത്തിലെ 259 വോട്ടര്‍മാര്‍ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചതോടെയാണ് കെ.സുരേന്ദ്രന്‍ വിജയപ്രതീക്ഷയില്‍ എത്തിയത്. ഈ 259 പേരും കള്ളവോട്ടു ചെയ്തവരാണെന്നാണ് കെ.സുരേന്ദ്രനും ബിജെപിയും വാദിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 56,781 വോട്ട് കെ.സുരേന്ദ്രന്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി മുസ്ലീം ലീഗിലെ പി.ബി അബ്ദുള്‍ റസാഖ് 56870 വോട്ടാണ് നേടിയത്. 89 വോട്ടുകളുടെ ലീഡ് മാത്രം നേടി റസാഖ് വിജയിച്ചതിനെതിരെ ഇതിനോടകം തന്നെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സുരേന്ദ്രനു അനുകൂലമായ തീരുമാനം എത്തിച്ചേര്‍ന്നിരിക്കുന്നത്.അഞ്ഞൂറിലധികം ആളുകള്‍ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തതായി സുരേന്ദ്രന്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ വോട്ട് ചെയ്ത 259 വോട്ടര്‍മാര്‍ക്കു ഹൈക്കോടതി സമന്‍സ് അയച്ചത്. 259 പേരും സമന്‍സില്‍ നിര്‍ദേശിച്ചിരിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ ഹൈക്കോടതി നല്‍കിയിരിക്കുന്നത്. ഈ 259 പേരില്‍ പകുതിയിലധികം ആളുകള്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ ഹൈക്കോടതി സുരേന്ദ്രനു അനുകൂലമായി കേസ് വിധിക്കും. അങ്ങിനെ സംഭവിച്ചാല്‍ കെ.സുരേന്ദ്രനെ എംഎല്‍എ ആയി പ്രഖ്യാപിക്കുകയോ, മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പു നടത്തുകയോ ചെയ്യേണ്ടി വരും.
https://www.facebook.com/Malayalivartha

























