പീഡനത്തിനിരയായ വൃദ്ധയെ എസ് ഐ ചമഞ്ഞ് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം പിടിയിലായ പ്രതിയുടെ മൊഴി ഇങ്ങനെ...

പീഡനത്തിനിരയായ വയോധികയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം. ക്രൈം ബ്രാഞ്ച് എസ് ഐ ചമഞ്ഞു പീഡന ശ്രമം നടത്തിയത് ആദ്യം പീഡിപ്പിച്ച പ്രതിയുടെ സഹ തടവുകാരന്‍.
ഇയാള്‍ ജാമ്യത്തില്‍ പുറത്തെത്തിയാണ് ഈ കൃത്യത്തിനു മുതിര്‍ന്നത്. വൃദ്ധയുടെ വീട്ടിലെത്തിയ ഇയാള്‍ വയോധികയെ വസ്ത്രമഴിച്ച് പരിശോധിച്ചു. ക്രൈം ബ്രാഞ്ച് പോലീസ് വന്നെന്നറിഞ്ഞ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ മുറിയില്‍ നിന്ന് അവരെ വിരട്ടിയോടിച്ചു.
എന്നാല്‍ വൃദ്ധയുടെ വസ്ത്രം അഴിക്കുന്നതില്‍ പന്തികേട് തോന്നിയ ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു.കേസന്വേഷണത്തില്‍ ക്രൈം ബ്രാഞ്ചിന് പങ്കെില്ലെന്നും ഒരു പോലീസുദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇരവിപുരം പോലീസ് ഇവരെ അറിയിച്ചു.
കാര്യം പന്തിയല്ലെന്ന് കണ്ട് ഇയാള്‍ അവിടെ നിന്ന് തടിതപ്പി. ഇതിനിടെ വീട്ടുകാരിലൊരാള്‍ ഇയാളുടെ ഫോട്ടോയും എടുത്തിരുന്നു.ഇതാണ് പൊലീസിന് വഴിത്തിരിവായത്.പോലീസ് ഇയാളെ തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ ഈയാള്‍ പിടിയിലാവുകയായിരുന്നു.
ഇയാളുടെ ഒപ്പം ജയിലില്‍ കിടന്ന വൃദ്ധയെ ആദ്യം പീഡിപ്പിച്ച കേസിലെ പ്രതി ഇരവിപുരം സ്വദേശി അഭിജിത്തി(20)ന്റെ നിര്‍ദ്ദേശപ്രകാരമാണ് തൃക്കോവില്‍വട്ടം താഴാംപണ ദിനേശ് (28 ) വൃദ്ധയുടെ വീട്ടിലെത്തിയത്.
ഒരു വെള്ളപ്പേപ്പറില്‍ ഒപ്പിട്ടു വാങ്ങിവന്നാല്‍ 60,000 രൂപ നല്‍കാമെന്ന് അഭിജിത് വാഗ്ദാനം ചെയ്തിരുന്നതായും ദിനേശ് പിന്നീട് മൊഴി നല്‍കി. എന്നാല്‍ വൃദ്ധയെ മാനഭംഗപ്പെടുത്താനുള്ള ഇയാളുടെ ശ്രമമാണ് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ കാരണം. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























