പത്മനാഭസ്വാമിക്ഷേത്രത്തിന്റെ വടക്കേ നടയില്‍ വെട്ടുകല്ലുകളും ചുടുകട്ടകളും കൊണ്ട് നിര്‍മ്മിച്ച കല്‍പടവുകള്‍ കണ്ടെത്തി

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയില്‍ ഭൂമിക്കടിയില്‍ കല്‍പ്പടവുകള്‍ കണ്ടെത്തി. വെട്ടുകല്ലുകളും ചുടുകട്ടകളും കൊണ്ട് നിര്‍മ്മിച്ച കല്‍പടവുകള്‍ തറനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ ആഴത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്ര സുരക്ഷയുടെ ഭാഗമായി ഓട്ടോമാറ്റിക് ബാരിക്കേഡ് നിര്‍മ്മിക്കുന്നതിനിടെയാണ് ഭൂമിക്കടിയില്‍ കല്‍പ്പടവുകള്‍ കണ്ടെത്തിയത്. ഇരുന്നൂറ് വര്‍ഷം പഴക്കമുള്ളവയാണ് കല്‍പ്പടവുകള്‍ എന്നാണ് പ്രാഥമിക നിഗമനം. കല്‍പ്പടവുകള്‍ കണ്ടെത്തിയതോടെ ബാരിക്കേഡ് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ പുരാവസ്തുവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
https://www.facebook.com/Malayalivartha