എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ഡ്രൈവര്‍ നിരപരാധിയെന്നു കോടതി

കൊച്ചിയില്‍ എല്‍കെജി വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ബസില്‍വച്ച് ഡ്രൈവര്‍ പീഡിപ്പിച്ചെന്നാരോപിച്ച് 77 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ച വാന്‍ ഡ്രൈവര്‍ റഷീദ് നിരപരാധിയെന്നു കോടതി. പീഡനം നടന്നതിനു തെളിവില്ലെന്നു കണ്ടെത്തിയ കോടതി, വാന്‍ ഡ്രൈവര്‍ മരട് സ്വദേശി റഷീദ് നിരപരാധിയാണെന്നും വിധിച്ചു. കുട്ടിയെ വിളിച്ചുവരുത്തി വാസ്തവം ചോദിച്ചറിയുകയായിരുന്നു കോടതി. ഇതോടെ കേസ് അവസാനിപ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. 2015 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സ്‌കൂള്‍ കഴിഞ്ഞു മടങ്ങുംവഴി കുണ്ടന്നൂരിലെ ഹോട്ടലിനുപിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് വാന്‍ ഒതുക്കിനിര്‍ത്തി കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. കുട്ടികളിലൊരാളുടെ അമ്മ നല്‍കിയ പരാതിയില്‍ വേണ്ടത്ര അന്വേഷണം നടത്താതെ കേസെടുക്കുകയായിരുന്നു. അതിനാലാണ് ഡ്രൈവറിന് 77 ദിവസം ജയിലില്‍ കഴിയേണ്ടിവന്നത്.
https://www.facebook.com/Malayalivartha


























