സംസ്ഥാനത്ത് പനി മരണംകൂടുന്നു; 11 പേര്‍കൂടി മരിച്ചു; തിങ്കളാഴ്ച മാത്രം 22,896 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി

സംസ്ഥാനത്ത് പണിമരണം കൂടുന്നു. പകര്‍ച്ചപ്പനി ബാധിച്ച് 11 പേര്‍ കൂടി മരിച്ചതായി ആരോഗ്യവകുപ്പ്. കൂടാതെ എച്ച്1 എന്‍1 ബാധിച്ച് തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രണ്ടുപേരും ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിഞ്ഞ പാലക്കാട് ജില്ലയില്‍ നാലും തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേരും മരിച്ചു. എലിപ്പനി ബാധിച്ച് തൃശൂര്‍ ജില്ലയില്‍ ഒരാളും എലിപ്പനി ലക്ഷണങ്ങളുമായി കോഴിക്കോട് ജില്ലയില്‍ ഒരാളും മരിച്ചു.
തിരുവനന്തപുരത്ത് പകര്‍ച്ചപ്പനി ബാധിച്ച് വീണ്ടും ഒരാള്‍ മരിച്ചു. സംസ്ഥാനത്ത് 183 പേര്‍ക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളും പനിമൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 89 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 711 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. തിരുവനന്തപുരം, മിതൃമല സ്വദേശി അരുണ്‍ കുമാര്‍(39), എറണാകുളം, പാലാരിമംഗളം സ്വദേശി മഞ്ജു സന്ദീപ്(25) എന്നിവരാണ് എച്ച്1എന്‍1 ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിഞ്ഞ പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി ഐഷ സന (10), മരുത്ത് റോഡ് സ്വദേശി പ്രഭാവതി (63), ഓങ്ങല്ലൂര്‍ സ്വദേശി ബഷീര്‍ (31), ചാലിശ്ശേരി സ്വദേശി ഷീബ (55) എന്നിവരും തിരുവനന്തപുരം വെമ്പായം സ്വദേശി ഷാഹുല്‍ ഹമീദ് (65), മീനാങ്കല്‍ സ്വദേശി ബിന്ദു (41) എന്നിവരും എലിപ്പനി ബാധിച്ച് തൃശൂര്‍ സ്വദേശി പ്രിയ (20), എലിപ്പനി ലക്ഷണങ്ങളുമായി ചകിത്സയില്‍ കഴിഞ്ഞ കോഴിക്കോട്, മുകേരി സ്വദേശി അശോകന്‍ (55) എന്നിവരും പനി ബാധിച്ച് തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുഹമ്മദ് ബഷീറും (65) ആണു മരിച്ചത്.
തിങ്കളാഴ്ച സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് 22896 പേര്‍ കൂടി ചികിത്സ തേടി. 682 പേരെ വിദഗ്ധ ചകിത്സക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതുകൂടാതെ എച്ച്1 എന്‍1 ബാധിച്ച് ഒമ്പതുപേര്‍ കൂടി ചികിത്സ തേടി. എറണാകുളത്ത് മൂന്നുപേര്‍ക്കും തൃശൂരില്‍ രണ്ടുപേര്‍ക്കും വയനാട് മൂന്നുപേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്. എലിപ്പനി അഞ്ചുപേര്‍ക്ക സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളുമായി 18 പേരും ചികിത്സ തേടി. കാസര്‍കോഡ് ഒരാള്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha

























