ആധാരം ആധാറുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല; വിജ്ഞാപനം വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ വ്യാജ പ്രചരണം. ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ വ്യാജ വിജ്ഞാപനം. 1950 മുതലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള മുഴുവന്‍ രേഖകളെയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നായിരുന്നു വാര്‍ത്ത. ഈ മാസം 15നു കാബിനറ്റ് അണ്ടര്‍ സെക്രട്ടറി ഒപ്പിട്ടതായുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ പ്രചരിച്ചിരുന്നത്. ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോഡ് മോഡെണെസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്നും ആധാരങ്ങള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നുമായിരുന്നു വാര്‍ത്ത. പ്രമുഖ ദേശീയമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചതോടെ നിഷേധവുമായി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്.
നടപടിയില്‍ വീഴ്ച ഉണ്ടായാല്‍ ഭൂമിയുടെ ഉടമസ്ഥത ബിനാമിയായി കണക്കാക്കുമെന്നും ഓഗസ്റ്റ് 14നകം ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും വ്യാജവിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ടായിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, നിതി ആയോഗ് സെക്രട്ടറി തുടങ്ങിയവര്‍ക്കും ഇക്കാര്യം അറിയിച്ച് കത്ത് അയച്ചതായും വാര്‍ത്തയിയില്‍ പറയുന്നു.
മിക്ക ദൃശ്യ മാധ്യമങ്ങളും വിജ്ഞാപനത്തിന്റെ പകര്‍പ്പ് പ്രസിദ്ധീകരിച്ചു. അതേസമയം, കത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയതായും അതിന്റെ ഉറവിടം അന്വേഷിക്കുമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) ഡയറക്ടര്‍ ജനറല്‍ ഫ്രാങ്ക് നെറോണ അറിയിച്ചു.
https://www.facebook.com/Malayalivartha

























