പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് അഞ്ചിന് അവസാനിക്കും

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മന്റെ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. അലോട്ട്മന്റെ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മന്റെുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മന്റെില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് നിര്‍ബന്ധമായും സ്ഥിര പ്രവേശനം നേടണം.
മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മന്റെ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല. സ്‌കൂള്‍ ഫീസ്, പി.ടി.എ ഫണ്ട് തുടങ്ങിയവ അടച്ചുകഴിഞ്ഞാല്‍ ഇവക്കുള്ള രസീതുകള്‍ ചോദിച്ചുവാങ്ങണം.
എന്നാല്‍, പി.ടി.എ ഫണ്ട് അടക്കാന്‍ നിര്‍ബന്ധിക്കാനോ അടക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിക്കാനോ പാടില്ല. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല പ്രിന്‍സിപ്പലിനാണ്.
https://www.facebook.com/Malayalivartha

























