പെണ്‍കുട്ടിയുടെ അടിക്കടിയുള്ള മൊഴി മാറ്റം; സത്യം തെളിയിക്കാന്‍ ഇനി ഒറ്റവഴിയെ ഉള്ളു

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ലിംഗം മുറിച്ച കേസ് പുതിയ തലത്തിലേക്ക്. ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയമാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. പെണ്‍കുട്ടി അടിക്കടി മൊഴി മാറ്റുന്നതിനാലും വൈദ്യപരിശോധനയക്ക് വിധേയയാകാന്‍ തയ്യാറാകാത്തതിന്റെ അടിസ്ഥാനത്തിലുമാണ് നുണപരിശോധനയും മറ്റും നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇതേ സമയം, സ്വാമിയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച തിരുവനന്തപുരം പോക്‌സോ കോടതി വിധി പറയും.
സ്വാമിയുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകന് അയച്ച കത്തിന്റെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. അതിനാല്‍, ജാമ്യം അനുവദിക്കരുതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോവളം സുരേഷ് ചന്ദ്രകുമാര്‍ പറഞ്ഞു. എന്നാല്‍, പോലീസ് കെട്ടിച്ചമച്ച കേസാണെന്നായിരുന്നു പ്രതിഭാഗം വാദം. സംഭവശേഷം പെണ്‍കുട്ടി പോലീസിനും മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യ മൊഴിയിലും താന്‍ പീഡനത്തിന് ഇരയായെന്ന് പറഞ്ഞിരുന്നു.
പിന്നീട് ഇതിനു വിരുദ്ധമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും മറ്റും കാണിച്ച് പ്രതിഭാഗം അഭിഭാഷകന് കത്ത് അയച്ചു. കൂടാതെ വൈദ്യപരിശോധനയ്ക്ക് വിധേയയാകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. അതിനാല്‍, പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയയാക്കിയാല്‍ മാത്രമേ സത്യാവസ്ഥ അറിയാന്‍ സാധിക്കൂവെന്നും അന്വേഷണസംഘം നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ചൊവാഴ്ച്ച പരിഗണിക്കും.
https://www.facebook.com/Malayalivartha
























