കേരളം പനിച്ച് വിറയ്ക്കുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ ഗേറ്റ് കൊട്ടിയടയ്ക്കുന്നു

കേരളം പനിച്ച് വിറയ്ക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്കോട് തിരക്കാണ്. തറയില്‍പ്പോലും കിടക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. ഈയൊരു ദയനീയവസ്ഥ ഉള്ളപ്പോള്‍ വേണ്ടതിനും വേണ്ടാത്തതിനും പ്രൈവറ്റ് ആശുപത്രികളെ അഭയം പ്രാപിക്കുന്ന മലയാളികള്‍ വെട്ടിലായിരിക്കുകയാണ്.
തിരുവനന്തപുരം നഗരത്തിലെ ബഹുഭൂരിപക്ഷം സ്വകാര്യ ആശുപത്രികള്‍ പനി രോഗികളെ ചികിത്സിക്കാന്‍ തയ്യാറല്ല. പ്രത്യേകിച്ചും അറിയപ്പെടുന്ന എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രികള്‍. അത്യാഹിത വിഭാഗത്തിലെത്തുമ്പോള്‍ തന്നെ കിടക്കാന്‍ ബെഡ് ഒഴിവില്ല എന്ന കാരണം പറഞ്ഞാണ് അവരെ മടക്കിയയക്കുന്നത്. ഇതോടെ സമീപത്തുള്ള മറ്റ് സ്വകാര്യ ആശുപത്രികളെ തേടിപ്പോകും അവരും കൈ മലര്‍ത്തുന്നു. വെറുതെ പനിക്കാരെ എടുത്ത് ഉള്ള പേര് കളയേണ്ട എന്നാണ് അവരുടെ രഹസ്യ തീരുമാനം. ഇനി ചികിത്സിച്ചാല്‍ തന്നെ അല്‍പം റിസ്‌കുണ്ടെങ്കില്‍ നേരെ മെഡിക്കല്‍ കോളേജിലേക്ക് വിടുകയാണ്.
പനിക്കാരെ സ്വകാര്യ ആശുപത്രികള്‍ എടുക്കാത്തതിന് പിന്നില്‍ പടരുമോയെന്ന പേടിയും അവര്‍ക്കുണ്ട്. തങ്ങളുടെ ഡോക്ടര്‍മാര്‍, ജിവനക്കാര്‍ എന്നിവര്‍ക്ക് പകര്‍ച്ച പനി പിടിപെട്ടാല്‍ കോടികളാണ് വരുമാനം നഷ്ടമാകുന്നത്. ഇത് മറ്റ് രോഗികള്‍ക്കും ഭിഷണിയാകുമെന്ന് അവര്‍ ഭയക്കുന്നു.
മെഡിക്കല്‍ കോളേജിനെതിരേയും സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരേയും കുറ്റപ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്ന ചാനലുകാര്‍ ഈ സ്വകാര്യ മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
പകര്‍ച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ 22896 പേര്‍കൂടി ചികിത്സതേടി. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 711 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായാണ് കണക്ക്. 183 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ 89 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്.
കഴിഞ്ഞ അഞ്ചുമാസത്തിനിടയില്‍ ആറായിരത്തിലധികം പേരാണ് കേരളത്തില്‍ ഡെങ്കിപ്പനി ബാധിച്ചത്. അതില്‍ അയ്യായിരത്തോളം പേര്‍ തിരുവനന്തപുരം ജില്ലയിലുള്ളവരാണ്. ഈയൊരു ഗുരുതര സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നത് ജനങ്ങളെ കാര്യമായി ബാധിക്കും. മധ്യവര്‍ഗവും അതിന് മുകളിലുള്ളവരും കൂടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാല്‍ ഉള്ള തിരക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. അപ്പോഴും വെട്ടിലാകുന്നത് സാധാരണക്കാരാണ്. അവര്‍ക്ക് ഉള്ള സൗകര്യം കുറയുകയാണ് ചെയ്യുന്നത്. മാത്രമല്ല ഈ വിഭാഗത്തിന് സര്‍ക്കാര്‍ ആശുപത്രിയിലെ ചുറ്റുപാടുകള്‍ പിടിക്കാതെയും വരും. അതോടെ ആശുപത്രിയിലെ സമാധാനാന്തരീക്ഷവും പോകും.
https://www.facebook.com/Malayalivartha
























