രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം വീണ്ടും ശക്തമാകും

സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം വീണ്ടും സജീവമാകും. കാറ്റിന്റെ ദിശമാറിയതാണ് മഴ കുറയാനുള്ള കാരണം. അറബിക്കടലില്‍ വൈകാതെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. ജൂണ്‍ ആദ്യം കണ്ട ആവേശം സംസ്ഥാനത്ത് മഴയ്ക്ക് ഇപ്പോള്‍ ഇല്ല. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഗതി ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗത്തേക്ക് മാറിയതാണ് ഇതിന് കാരണം.
കഴിഞ്ഞ ദിവസങ്ങളില്‍ അസം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുമെന്നുമാണ് കാലാവസ്ഥ ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ മാത്രമാണ് പ്രതീക്ഷിച്ച തോതില്‍ മഴ ലഭിച്ചത്. പാലക്കാട്, ഇടുക്കി തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കാര്യമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇടവിട്ട് മഴ കുറയുന്ന സാഹചര്യം ഉണ്ടാകാമെങ്കിലും ഈ വര്‍ഷം സംസ്ഥാനത്ത് ശരാശരി കാലവര്‍ഷം ലഭിക്കും. എന്നാല്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ നട്ടെല്ലായ മധ്യേന്ത്യയില്‍ മഴ കുറഞ്ഞേക്കുമെന്ന ആശങ്കയും കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























