സമരങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി; ഐ ഓ സി വിഷയത്തില്‍ തീരുമാനം ജനങ്ങളുടെ എന്ന് ജി സുധാകരന്‍

ഐ ഓ സി പ്ലാന്റിനെതിരെ നടത്തുന്ന സമരം ജനകീയമാണോ അല്ലയോ എന്ന് ജനങ്ങല്‍ തീരുമാനിക്കട്ടെയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഗ്യാസ് എന്നത് ജനങ്ങളുടെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു .സമരത്തിന് എതിരായോ അനുകൂലമായോ സംസാരിക്കാന്‍ താനില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്‌നം തീര്‍ക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത്.
ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചാല്‍ കേരളത്തില്‍ പാചകവാതക പ്രശ്‌നം ഉണ്ടാകുമെന്നും അേേദ്ദാഹം പറഞ്ഞു. സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് പാചകവാതകം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടുളള സംഭവങ്ങളാണ് ഉണ്ടായിട്ടുളളതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തില്‍ സമരം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാനാണ് സമിതിയുടെ തീരുമാനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഇന്ന് സമര പന്തല്‍ സന്ദര്‍ശിക്കും. പോലീസ് നടപടിക്കെതിരെ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഐജി ഓഫീസിലേക്ക് ഇന്ന് എഐവൈഎഫ് മാര്‍ച്ച് നടത്തും.
https://www.facebook.com/Malayalivartha
























