ചക്കയ്ക്ക് വേണ്ടിയുള്ള വഴക്ക് പരിധിവിട്ടു
സര്‍ക്കാര്‍ വക ചക്കയ്ക്കു വേണ്ടിയുള്ള വഴക്ക് അവസാനം കയ്യാങ്കളിയിലായി. പിന്നെ ഒന്നും പറയേണ്ട പൂരപ്പറമ്പായി മാറി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വിടുകളുടെ നടുവിലുള്ള പ്ലാവില്‍ നിന്നും ഞായറാഴ്ചയാണ് മൂന്നു ചക്കപഴുത്ത് വീണത്.
തുടര്‍ന്ന് ആദ്യത്തെ വീട്ടില്‍ താമസിക്കുന്ന മെഡിക്കല്‍ കോളജില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന് ചക്കകള്‍ എടുത്തു ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നവര്‍ക്ക് വീതിച്ചു നല്കി. ഈ സംഭവം അറിഞ്ഞെത്തിയ അടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവതി വിരമിച്ച ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞു.
സംഭവം അറിഞ്ഞെത്തിയ വിരമിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയും യുവതിയും തമ്മില്‍ പരസ്പരം അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഗാന്ധിനഗര്‍ പോലീസ് സര്‍ക്കാര്‍ വക ചക്ക ആരും എടുക്കരുതെന്ന നിര്‍ദേശവും ഇരുകൂട്ടര്‍ക്ക് താക്കീതും നല്കി. ഇതോടെ കൊതിയോടെ ആ ചക്ക അനാഥമായി
https://www.facebook.com/Malayalivartha