പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
വനിതാ സംവരണത്തിനുള്ള എല്ലാ തടസങ്ങളും അവസാനിപ്പിക്കുമെന്ന് എല്ലാ സ്ത്രീകൾക്കും ഉറപ്പ് നൽകുന്നതായും വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഞങ്ങളുടെ മനോവീര്യം ഉയർന്നതാണ്, ധൈര്യം തകർക്കാനാവാത്തതാണ്, ദൃഢനിശ്ചയം ഉറച്ചതാണ്. വനിതാ സംവരണത്തെ എതിർക്കുന്ന പാർട്ടികൾക്ക് രാജ്യത്തിന്റെ നാരീശക്തിയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നത് തടയാൻ ഒരിക്കലും കഴിയില്ല. വനിതാ സംവരണം നടപ്പാക്കാൻ നിരവധി സ്ത്രീകൾ തനിക്ക് കത്തെഴുതിയെന്നും രാജ്യത്തെ എല്ലാ സ്ത്രീശക്തിയുടെയും അനുഗ്രഹമുണ്ടെന്ന് അറിയാമെന്നും മോദി.
"
https://www.facebook.com/Malayalivartha
























