എം.ബി.ബി.എസ് പരീക്ഷാഫലം സ്വകാര്യ വെബ്സൈറ്റില്‍
എം.ബി.ബി.എസ് പരീക്ഷാ ഫലം ചോര്‍ത്തിയതായി പരാതി. ഇന്നു പ്രസിദ്ധീകരിക്കാനിരുന്ന പരീക്ഷാഫലമാണ് ചോര്‍ന്നത്. കോലഞ്ചേരി മെഡി.കോളജിന്റെ വെബ്സൈറ്റിലാണ് ഫലം വന്നത്. ഇതേത്തുടര്‍ന്ന് ആരോഗ്യ സര്‍വകലാശാല സൈബര്‍ സെല്ലിന് പരാതി നല്കി.
തിങ്കളാഴ്ച വൈകിട്ടുതന്നെ പരീക്ഷാഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. മെഡിക്കല്‍ കോളജിനു മികച്ച വിജയം എന്ന രീതിയില്‍ പ്രസിദ്ധീകരിച്ച ഫലം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പരാതി ഉന്നയിക്കുകയായിരുന്നു. ആരോഗ്യ സര്‍വകലാശാലയുടെ വെബ്സൈറ്റ് മുഖേനയാണ് ഫലം ചോര്‍ന്നതെന്നാണു സംശയിക്കുന്നത്.
https://www.facebook.com/Malayalivartha