പ്രമുഖ നടിയെ ആക്രമിച്ച സംഭവം; പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴിയെടുക്കാന്‍ കോടതി ഉത്തരവ്
സഹതടവുകാരന്റെ മൊഴിയെടുക്കും. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനോടൊപ്പം ജയിലില്‍ കഴിഞ്ഞയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ്. ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
ഇതിനു മുന്‍പ് ജയില്‍ വാസത്തിനിടെ സുനിയെഴുതിയ ഒരു കത്ത് പുറത്തുവന്നിരുന്നു. കത്ത് പുറത്ത് കൊണ്ടുവന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഇയാളാണെന്നാണ് കരുതുന്നത്. ഒരു സംവിധായകനും നടനും ആക്രമണത്തില്‍ പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സംശയമുണ്ടായിരുന്നു. അന്വേഷണ സംഘത്തിന്റെ ഹര്‍ജിയിലാണ് ഉത്തരവ്.
https://www.facebook.com/Malayalivartha