യോഗയെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
യോഗ ഒരു മതാചാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ യോഗ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലര്‍ ചില സൂക്തങ്ങളെല്ലാം ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അതിന് ആരെയും അനുവദിക്കില്ല. ഈ സൂക്തങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് തന്നെ യോഗ ഉണ്ടായിട്ടുണ്ട്.
എല്ലാവര്ക്കും പരിശീലിക്കാവുന്ന വ്യായാമ മുറകളാണ് യോഗ. സ്വതന്ത്ര മനസോടുകൂടിയാണ് യോഗ പരിശീലിക്കേണ്ടത്. ഇത് സ്കൂളുകളില്‍ പരിശീലിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha