പുതുവൈപ്പിന്; ജനകീയ സമരസമിതി പ്രവര്‍ത്തകരുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്
പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരായി സമരം ചെയ്യുന്ന ജനകീയ സമരസമിതി പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 11 ന് മുഖ്യമന്ത്രി ചേമ്പറിലാണ് ചര്‍ച്ച. സമരസമിതിയുടെ മൂന്ന് പ്രതിനിധികള്‍, വരാപ്പുഴ ആര്‍ച്ച്ബിഷപ്പിന്റെ പ്രതിനിധി, പ്രാദേശിക ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
എല്‍പിജി ടെര്‍മിനല്‍ വേണ്ടെന്ന നിലപാട് യോഗത്തില്‍ ഉന്നയിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. സമരം ചെയ്ത നാട്ടുകാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഡിസിപി യതീഷ് ചന്ദ്രയടക്കമുള്ള പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെടും. ഇതോടൊപ്പം, സമരം ചെയ്തവര്‍ക്കെതിരെ പൊലീസ് ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നും നേതാക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha