കേരളത്തില്‍ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച 23 പേരെ അറസ്റ്റ് ചെയ്തു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാകിസ്ഥാന്റെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിലെ വിജയം ആഘോഷിച്ച 19 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പാക്ക് ടീമിന്റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്ത 23 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജൂണ്‍ 18 ഞായറാഴ്ച നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാന് വിജയിച്ചതിനെ തുടര്‍ന്ന് പാക്ക് ടീമിന് അനുകൂലമായും ഇന്ത്യ വിരുദ്ധത നിറഞ്ഞതുമായ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെയാണ് കേസ്.
പാക്ക് ടീമിന്റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാസര്‍കോട് കുമ്പടാജെ ചക്കുടലില്‍ പാക്കിസ്ഥാന് ടീമിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്ത 23 പേര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തിരിക്കുന്നത്. മറ്റുള്ളവരെ ഭീതിയിലാഴ്ത്തുന്ന വിധത്തില്‍ രാത്രിയില്‍ പടക്കം പൊട്ടിക്കുക, മനപ്പൂര്‍വ്വം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha