പുതുവൈപ്പ്;പദ്ധതി ഉപേക്ഷിച്ചാല്‍ അത് തെറ്റായ സന്ദേശം നല്‍കലാകും:പിണറായി വിജയന്‍

കൊച്ചി പുതുവൈപ്പിലെ ഐ.ഒ.സിയുടെ എല്‍.എന്‍.ജി പ്‌ളാന്റ് പദ്ധതി വേണ്ടെന്നുവെക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അതിനാല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയല്ല, ദേശീയതലത്തിലുള്ള വികസനപദ്ധതിയാണ്. പദ്ധതി ഉപേക്ഷിക്കുന്നത് അങ്ങേയറ്റം തെറ്റായ സന്ദേശമാണ് നല്‍കുക. വികസനപദ്ധതികള്‍ക്ക് തുരങ്കം വെക്കലാകുമതെന്നും പിണറായി പറഞ്ഞു. എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളുടെയും യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
നാടിന്റെ വികസനത്തിന് വേണ്ട പദ്ധതികള്‍ നടപ്പാക്കുയെന്നതാണ് സര്‍ക്കാര്‍ നയം. വികസനത്തിനായി ഒഴിച്ചു കൂടാനാകാത്ത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഏതെങ്കിലും തരത്തിലും ബുദ്ധിമുട്ടോ പ്രശ്‌നമോ ഉണ്ടെങ്കില്‍ അക്കാര്യങ്ങള്‍ അത് പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിണറായി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























