മഴയെ കുറിച്ച് വൈദ്യുതി മന്ത്രിക്ക് പറയാനുള്ളത് ...

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായിരിക്കെ ആശങ്കയുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. മഴ കുറഞ്ഞതിനെ തുടര്‍ന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇതു വൈദ്യുതി ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മഴ കുറഞ്ഞതു കൊണ്ട് പവര്‍കെട്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല.
വൈദ്യുതി ലഭ്യമാക്കാന്‍ മറ്റു വഴികള്‍ തേടുകയാണ് സര്‍ക്കാരെന്നും മണി കൂട്ടിച്ചേര്‍ത്തു. തെന്‍മല ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്നു ഇവിടെ നിന്നുള്ള ജലവിതരണവും വൈദ്യുതോത്പാദനവും നിര്‍ത്തിവച്ചിരുന്നു.
ഇടുക്കി ഡാമിലെ ജലനിരപ്പും താഴ്ന്നു തന്നെയാണ്. അതേസമയം, രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കാലവര്‍ഷം ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ സാധാരണ രീതിയില്‍ മഴ ലഭിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha



























