Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

സംസ്ഥാനത്തെ വില്ലേജ് താലൂക്ക് ഓഫീസുകള്‍ അഴിമതി കൊണ്ട് മൂടിയിട്ടും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം റവന്യുമന്ത്രാലയം പബ്‌ളിസിറ്റിയുടെ പിന്നാലെ പരക്കം പായുന്നു

22 JUNE 2017 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാന്‍ വാരിയറായി മോഹന്‍ലാലും... ഓപ്പറേഷന്‍ തൂഫാന്‍: 10 കോടിയുടെ ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു: രമേശ് ചെന്നിത്തല

  ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നടപടികളിൽ സുപ്രധാന മാറ്റവുമായി മോട്ടോർ വാഹനവകുപ്പ് രം​ഗത്ത്...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ചതിന് 2 യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച സംഭവം, കേസ് എഴുതിത്തള്ളണമെന്ന വലിയ തുറ പോലീസ് റഫർ റിപ്പോർട്ട് കോടതി തള്ളി

 സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ..

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

റവന്യം മന്ത്രിയുടെ സ്വദേശത്തിനു സമീപം ചെമ്പനോട വില്ലേജ് ഓഫീസിന്‍ മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചത് കഴിഞ്ഞ ദിവസം. തിരുവനന്തപുരം താലൂക്ക് ഓഫീസില്‍ മണ്ണെണ്ണ ഒഴിച്ച് ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചത് ഒരു മാസം മുമ്പ്. വെളളറട വില്ലേജ് ഓഫീസ് കത്തിച്ചത് ഒരു വര്‍ഷം മുമ്പ്.

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴെങ്കിലും റവന്യു വകുപ്പില്‍ അഴിമതി അവസാനിക്കുമെന്ന് എല്ലാവരും കരുതിയതാണ്. ചന്ദ്രശേഖരനെ പോലെ സംശുദ്ധ രാഷ്ട്രീയത്തിന്റെ വിരലടയാളമുള്ള ഒരാള്‍ റവന്യുമന്ത്രിയായപ്പോള്‍ പഴയ ഇ.ചന്ദ്രശേഖരന്‍ നായരുടെയും പി.എസ് ശ്രീനിവാസന്റെയും പാരമ്പര്യം അദ്ദേഹം കാത്തു സൂക്ഷിക്കുമെന്ന് എല്ലാവരും കരുതി. അത് ശരിയാവുകയും ചെയ്തു.

മുന്നാര്‍, ദേവികുളം വിഷയങ്ങളില്‍ റവന്യ മന്ത്രി സ്വീകരിച്ച നിലപാടുകള്‍ പരക്കെ പ്രശംസിക്കപ്പെട്ടു. മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ക്കുന്ന സ്ഥിതി വിശേഷം വരെ വന്നെത്തി. അതേ സമയം സി.പി.ഐ ടാറ്റാ കമ്പനിയെ സഹായിക്കുന്നു എന്ന മുന്നണിയിലെ ആക്ഷേപത്തിന്റെ മുനയൊടിക്കാന്‍ മന്ത്രിക്കായില്ല. അച്ചുതാനന്ദന്‍ സര്‍ക്കാരിനാല്‍ നിയമിതയായ സര്‍ക്കാര്‍ അഭിഭാഷക സുശീലാ ഭട്ടിനെ മാറ്റിയത് മന്ത്രി ചന്ദ്രശേഖരന്റെ പാര്‍ട്ടിയാണ്. ടാറ്റായുടെ കൈവശമിരിക്കുന്ന അനധികൃത ഭൂമി പിടിച്ചെടുക്കാന്‍ സുശീലാ ഭട്ട് നടത്തിയ പരിശ്രമങ്ങള്‍ പ്രസിദ്ധമാണ്.

മന്ത്രി ചന്ദ്രശേഖരന്റെ കാലത്ത് തുടങ്ങിയതല്ല വില്ലേജ് ഓഫീസിലെ അഴിമതി. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന അഴിമതിയാണിത്. ഇതിന് അറുതി വരുത്താന്‍ മന്ത്രി ചന്ദ്രശേഖരന് കഴിഞ്ഞില്ലെങ്കില്‍ ഇനിയാര്‍ക്കും കഴിയണമെന്നില്ല. കാരണം ഇടതുമുന്നണിയില്‍ സി.പി.ഐക്കാണ് സ്വതന്ത്രമായി പെരുമാറാന്‍ കഴിയുന്നത്. അവര്‍ക്ക് കെട്ടുപാടുകള്‍ കുറവാണ്.

വില്ലേജ് ഓഫീസുകള്‍ അഴിമതിമുക്തമാക്കാന്‍ ആവശ്യം ശക്തവും ധീരവുമായ നടപടികളാണ്. ഭയന്നിരുന്നിട്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സര്‍വീസ് സംഘടനകളെ പേടിച്ചിട്ടും കാര്യമില്ല.

വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടത്തുന്ന താത്പര്യം സ്വന്തം വകുപ്പിലെ അഴിമതിക്കാരെ പിടികൂടാനും കാണിക്കണം.

വില്ലേജ് ഓഫീസില്‍ ഭൂനികുതി അടയ്ക്കാനെത്തിയ കഴിഞ്ഞ ദിവസം കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതിനെതിരെ അദ്ദേഹം വില്ലേജ് ഓഫീസിന് മുന്നില്‍ സത്യഗ്രഹം നടത്തിയിരുന്നു. അന്ന് നികുതി അടയ്ക്കാന്‍ അനുവദിച്ചു. ഇന്ന് അടയ്ക്കാന്‍ അനുവദിച്ചില്ല. അങ്ങനെയാണ് അദ്ദേഹം മരിച്ചത്. വിഷയം കൈമടക്കാണെങ്കില്‍ അത് കണ്ടെത്തി പിടിക്കപ്പെടുന്നവരെ പിരിച്ചുവിട്ടാല്‍ തീരാവുന്നതേയുള്ളു അഴിമതി.

അതല്ലാതെ ചാനല്‍ കാമറക്കും പത്രത്തിനും മുന്നില്‍ ആളായിട്ട് ഒരു കാര്യവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാന്‍ വാരിയറായി മോഹന്‍ലാലും... ഓപ്പറേഷന്‍ തൂഫാന്‍: 10 കോടിയുടെ ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു: രമേശ് ചെന്നിത്തല  (6 minutes ago)

പ്ലസ് വൺ പ്രവേശത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകിട്ട് 5ന് അവസാനിക്കും...  (47 minutes ago)

  ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നടപടികളിൽ സുപ്രധാന മാറ്റവുമായി മോട്ടോർ വാഹനവകുപ്പ് രം​ഗത്ത്...  (57 minutes ago)

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ചതിന് 2 യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച സംഭവം, ... കേസ് എഴുതിത്തള്ളണമെന്ന വലിയ തുറ പോലീസ് റഫർ റിപ്പോർട്ട് കോടതി തള്ളി  (1 hour ago)

 സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്ത  (1 hour ago)

മാസപ്പടി കേസിൽ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും....  (2 hours ago)

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (2 hours ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (2 hours ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (2 hours ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (3 hours ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (8 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (8 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (9 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (9 hours ago)

Malayali Vartha Recommends