കുഞ്ഞിനെ മറന്ന് ടിവി കണ്ട് മാതാപിതാക്കള്‍; ഒടുവില്‍ സംഭവിച്ചത്...
മാതാപിതാക്കളുടെ അശ്രദ്ധമൂലം രണ്ടുവയസ്സുളള കുഞ്ഞിന് ദാരുണ അന്ത്യം. സംഭവം നടന്നത് കൊച്ചിയില്‍.പനങ്ങാട് സ്വദേശി ഉമേഷിന്റെ മകന് വീടിന് അടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ടിവി കണ്ടുകൊണ്ടിരുന്ന കുട്ടി ഇടയ്ക്ക് കളിക്കാന്‍ വേണ്ടി പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
ടിവിയില്‍ മുഴുകിയിരുന്ന ഉമേഷും ഭാര്യയും ഇത് ശ്രദ്ധിച്ചില്ല. പുറത്തേക്കിറങ്ങിയ കുട്ടി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നെന്നാണ് കരുതുന്നത്. സമയം കടുന്നുപോയപ്പോഴാണ് മകന് വീടിനുള്ളില്‍ ഇല്ലെന്ന കാര്യം ഉമേഷും ഭാര്യയും തിരിച്ചറിഞ്ഞത്. വീടിന് സമീപം മുഴുവന്‍ ഇവര്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടുകിട്ടിയില്ല.
നാട്ടുകാരും ഇവര്‍ക്കൊപ്പം തിരച്ചിലില്‍ പങ്കുചേര്‍ന്നു. ഒടുവില്‍ കുഞ്ഞ് വെള്ളക്കെട്ടില്‍ വീണ് പിടയുന്നത് ഒരാളുടെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന് നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha