Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

ഗണേഷ് കുമാറിന്റേതടക്കം വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കി സ്ത്രീകളെ പറ്റിച്ച് പണം തട്ടി മൂവര്‍ സംഘം; വ്യാജ ഐ പി എസ് ഫേസ്ബുക്ക് ഐഡിയില്‍ വീണുപോയത് 150 ഓളം സ്ത്രീകള്‍

24 JUNE 2017 09:11 AM IST
മലയാളി വാര്‍ത്ത

പ്രമുഖരുടെ വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കി സ്ത്രീകളെ വലയിലാക്കി പണം തട്ടിയെടുത്ത യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെയും ഐ.പി.എസ്. ഉദ്യോഗസ്ഥന്റെയും വനിതാ ഡോക്ടറുടെയും പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് മൂവര്‍സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും 150 ഓളം സ്ത്രീകളെയും സംഘം വലയിലാക്കി. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ലേഡീ ഡോക്ടര്‍മാര്‍ അടക്കം 150 ഓളം സ്ത്രീകളെ ചതിച്ച മൂവര്‍ സംഘം അറസ്റ്റില്‍. എല്ലാവരും മലയാളികളാണ്. ഫേസ്ബുക്കില്‍ ഐ.പി.എസ് പ്രൊഫൈല്‍ ഉണ്ടാക്കി സിഖ് കാരനായ ഒരാളുടെ ചിത്രം അപ് ലോഡ് ചെയ്തായിരുന്നു വന്‍ തട്ടിപ്പ് നടത്തിയത്. 

യുവതികളായ ഡോക്ടര്‍മാര്‍, ടീച്ചേഴ്‌സ്, എഞ്ചിനീയര്‍മാര്‍, കോടീശ്വ കുടുംബങ്ങളിലേ ജോലിയില്ലാത്ത പെണ്‍കുട്ടികള്‍ എന്നിവരേ ഉന്നം വയ്ച്ച് നടത്തിയ വന്‍ തട്ടിപ്പാണ്‌കേരളാ പോലീസ് പിടികൂടിയത്. പ്രതികളുടെ മൊബൈലില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നുമായി ഡോക്ടര്‍മാര്‍ അടക്കം നിരവധി സ്ത്രീകളുടെ അശ്‌ളീല ചാറ്റ് വീഡിയോകളും ചാറ്റ് ഹിസ്റ്ററിയുമാണ് പിടിച്ചെടുത്തത്. പ്രധാനപ്രതി പത്തനംതിട്ട മലയാലപ്പുഴ ചീങ്കല്‍ത്തടം മൈലപ്ര എബനേസര്‍ ഹോമിലെ പ്രിന്‍സ് ജോണ്‍(24) എന്നയാളാണ്. കൂട്ടാളികള്‍ മൈലപ്ര മുണ്ടുകോട്ടയ്ക്കല്‍ വലിയകാലായില്‍ ജിബിന്‍ ജോര്‍ജ്(26), മണ്ണാര്‍കുളഞ്ഞി പാലമൂട്ടില്‍ ലിജോ മോനച്ചന്‍(26) എന്നിവരും എല്ലാവരും അറസ്റ്റിലായി.ഇടുക്കി എസ്പി പി.ജി.വേണുഗോപാലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കട്ടപ്പന സിഐ വി.എസ്.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ജോബി തോമസ് ഐപിഎസ് എന്ന പേരില്‍ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് തയാറാക്കിയായിരുന്നു പ്രതികള്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചത്. പഞ്ചാബ് സ്വദേശിയായ ഇര്‍ഷാദ് അലി സുബൈര്‍ എന്ന റസലിംഗുകാരന്റെ ഫോട്ടോയാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കനായി ഉപയോഗിച്ചത്. തട്ടിപ്പില്‍ കൂടുതല്‍ വിശ്വാസ്യത വരുത്താനായി ഫ്രണ്ടെന്ന നിലയില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ അടക്കമുള്ളവരുടെയും പേരില്‍ വ്യാജപ്രൊഫൈല്‍ സൃഷ്ടിച്ച് അവരെ എല്ലാം സുഹൃത്തുക്കളാക്കി. മാത്രമല്ല സിനിമാ നടിമാര്‍, നടന്മാര്‍, സമൂഹത്തിലേ ഉന്നതര്‍ എന്നിവരുടെയെല്ലാം വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അവരെയെല്ലാം ഇവര്‍ ഫ്രണ്ട് ലിസ്റ്റില്‍ ആക്കും.


ഫേസ്ബുക്കിലുടെയും വാട്‌സ് ആപ്പിലൂടെയും സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം വഞ്ചിച്ചു പണവും നഗ്നചിത്രങ്ങളും കൈക്കലാക്കുകയായിരുന്നു ഇവരുടെ പതിവ്. തട്ടിപ്പിനിരയായ കട്ടപ്പന സ്വദേശിനിയുടെ സഹോദരന്റെ പരാതിയെതുടര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.കട്ടപന സ്വദേശിയായ പെണ്‍കുട്ടിയുടെ മൊബൈല്‍ യാദൃശ്ചികമായി സഹോദരന് കിട്ടിയപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണുന്നത്. സഹോദരിയേ ചതിച്ചവരേ കുടുക്കാന്‍ ഇറങ്ങി തിരിച്ച ഇയാള്‍ പോലീസില്‍ വിവരം കൈമാറുകയായിരുന്നു.

സ്ത്രീകളുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കുന്നതിനായി സഹോദരിയുടേതെന്ന വ്യാജനേ ഡോ.ഡി.എസ്. പ്രിയ എന്ന പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചിരുന്നു. വ്യാജ അക്കൗണ്ടുപയോഗിച്ചു സ്വദേശത്തും വിദേശത്തുമുള്ള 150 ഓളം സ്ത്രീകള്‍ ഇവരുടെ വലയില്‍ കുടുങ്ങിയതായി എസ്പി അറിയിച്ചു. തട്ടിപ്പിനിരയായവരില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥകളും ഡോക്ടര്‍മാരും ഉള്‍പ്പെടുന്നുണ്ട്. ജോബി തോമസ് എന്ന വ്യാജ ഐ.എ.എസുകാരേ വിവാഹം ചെയ്യാന്‍ ലേഡീ ഡോക്ടര്‍മാരും, പണക്കാരികളായ പെണ്‍കുട്ടികളും മല്‍സരിക്കുന്ന രീതിയിലാണ് ചാറ്റ് ഹിസ്റ്ററിയില്‍ കാണുന്നത്.

പ്രതികള്‍ ഇതുവരെ രണ്ടു ലക്ഷത്തിലേറെ രൂപ തട്ടിപ്പിലൂടെ നേടിയെടുത്തിട്ടുണ്ട്. ജോബി തോമസ് എന്ന പേരില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥനുണ്ടെന്നും ജോബി തോമസിന്റെ സഹോദരിയെന്നു തെറ്റിദ്ധരിപ്പിക്കാനുമാണു ഡോ.ഡി.എസ്. പ്രിയ എന്ന പേരില്‍ വ്യാജ അക്കൗണ്ടു സൃഷ്ടിച്ചത്. കൂടുതല്‍ വിശ്വാസ്യത ജനിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. സഹോദരി കോട്ടയം മെഡിക്കല്‍ കോളജില്‍ പഠിക്കുകയാണെന്നാണു പരിചയപ്പെടുത്തിയത്. ആന്‍സി ജോയി എന്ന പേരിലും പ്രൊഫൈലുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തി. ഈ അക്കൗണ്ടുകളെല്ലം സൃഷ്ടിച്ചതു പ്രിന്‍സ് ജോണ്‍ തന്നെയായിരുന്നു. നാലുമാസമായി തട്ടിപ്പ് തുടരുകയായിരുന്നു.

എംഎല്‍എ എന്ന പേരില്‍ ചാറ്റിംഗ് നടത്തിയിരുന്നതും പ്രിന്‍സ് ജോണായിരുന്നു. ജോബി തോമസ് എന്ന പേരില്‍ പെണ്‍കുട്ടികളുമായി അടുപ്പം ദൃഢമാക്കിയശേഷം പതുക്കെ വാട്‌സ്ആപ്പിലേക്കും ഇവരെ എത്തിക്കും. പ്രിയയെ സഹോദരിയെന്ന വ്യാജേന വോയിസ് മെയിലില്‍ സംസാരിച്ചിരുന്നത് ഇയാളുമായി പരിചയമുള്ള സ്ത്രീയായിരുന്നു. കൂടാതെ ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്നു വിശ്വസിപ്പിക്കാന്‍ ഇയാളുടെ ഇന്റര്‍വ്യു അടക്കമുള്ള ഓഡിയോ ക്ലിപ്പിംഗുകളും തട്ടിപ്പിനിരയായവര്‍ക്ക് അയച്ചു കൊടുത്തു. വിവാഹത്തിനു താന്‍ സമ്മതിക്കാത്തതിനാല്‍ തന്റെ ബാങ്ക് അക്കൗണ്ട് വീട്ടുകാര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അതിനാല്‍ പണം അയച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇവരില്‍നിന്നു പണം തട്ടിയിരുന്നത്.

പ്രധാനമന്ത്രി കൊച്ചിയില്‍ പങ്കെടുത്ത ചടങ്ങില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു എന്നു കാണിക്കാനായി ചാറ്റിങിലൂടെ പരിചയപ്പെട്ട ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ഐഡി കാര്‍ഡും പ്രിന്‍സ് ദുരുപയോഗിച്ചു. സമാനകേസില്‍ അറസ്റ്റിലായി എട്ടുമാസം തിരുവനന്തപുരം ജില്ലാ ജയിലില്‍ കഴിഞ്ഞശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് പ്രിന്‍സ് ജോണ്‍ പുറത്തിറങ്ങിയതെന്നും എസ്.പി. പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (1 hour ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (1 hour ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (1 hour ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (1 hour ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (2 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (2 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (3 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (4 hours ago)

ഓഹരി വിപണിയും നേട്ടത്തിൽ  (4 hours ago)

പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം  (4 hours ago)

ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി...  (4 hours ago)

അപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം‌  (5 hours ago)

പാൽ കുപ്പിയിൽ വിഷം കലക്കി മക്കളെ കൊന്നു, പിന്നാലെ അമ്മയെയും,കലാധരൻ തൂങ്ങി മൃതദേഹത്തിൽ കത്ത്, കാരണം ഭാര്യ  (5 hours ago)

പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി.... പൊലീസില്‍ പരാതി നല്‍കിയതായി പി കെ ശ്രീമതി  (5 hours ago)

കനത്ത നാശനഷ്ടമുണ്ടാക്കിയ ശ്രീലങ്കയ്ക്ക് 45 കോടിഡോളറിന്റെ സഹായപാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ  (5 hours ago)

Malayali Vartha Recommends