Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

പള്‍സര്‍ സുനി ദിലീപിന് എഴുതിയതെന്നു കരുതുന്ന കത്ത് പുറത്ത്...

24 JUNE 2017 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് എഴുതിയതെന്നു കരുതുന്ന കത്തു പുറത്ത്. 'ദിലീപേട്ടാ' എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന കത്താണ് പുറത്തായത്. ജയിലില്‍വച്ച് താന്‍ എഴുതുന്ന ഈ കത്ത്, വളരെ ബുദ്ധിമുട്ടിയാണ് കൊടുത്തുവിടുന്നതെന്ന വിശദീകരണം മുഖവുരയിലുണ്ട്. ഇതുമായി വരുന്ന വ്യക്തിക്ക് കേസുമായി ബന്ധമില്ലെന്നും കത്തില്‍ പറയുന്നു. കേസില്‍ പെട്ടതോടെ എന്റെ ജീവിതം തന്നെ പോയ അവസ്ഥയിലാണ്. എന്റെ കാര്യം നോക്കേണ്ട കാര്യമില്ല. പക്ഷേ എന്നെ വിശ്വസിച്ച് കൂടെ നിന്ന അഞ്ചുപേരെ എനിക്ക് രക്ഷിച്ചേ തീരൂവെന്നും കത്തിലുണ്ട്.


കത്തിന്റെ പൂര്‍ണ രൂപം വായിക്കാം: 

ദിലീപേട്ടാ ഞാന്‍ സുനിയാണ് ജയിലില്‍ നിന്നാണ് ഇത് എഴുതുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ഞാന്‍ ഈ കത്ത് കൊടുത്തു വിടുന്നത്. ഈ കത്ത് കൊണ്ടു വരുന്നവന് കേസിനെ പറ്റി കാര്യങ്ങള്‍ ഒന്നും അറിയില്ല. എനിയ്ക്ക് വേണ്ടി അവന്‍ ബുദ്ധിമുട്ടുന്നു എന്നു മാത്രമേ ഉള്ളൂ. കേസില്‍ ഞാന്‍ കോടതിയില്‍ സറണ്ടര്‍ ആകുന്നതിനു മുമ്പ് കാക്കനാട് ഷോപ്പില്‍ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയില്‍ ആണെന്നു പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഇത് എഴുതാന്‍ കാരണം ഈ കേസില്‍ പെട്ടതോടുകൂടി എന്റെ ജീവിതം തന്നെ അവസാനിച്ചതു പോലെയാണ്. എനിയ്ക്ക് എന്റെ കാര്യം നോക്കണ്ട കാര്യം ഇല്ല. എന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍ നിന്ന അഞ്ചു പേരെ എനിക്ക് സേഫ് ആക്കിയേ പറ്റൂ. പലരു നിര്‍ബന്ധിക്കുന്നു. നീ എന്തിനാ ബലിയാടാകുന്നത് എന്ന് നീ നിന്നെ ഏല്‍പ്പിച്ച ആളുടെ പേര് പറയുകയാണെങ്കില്‍ നടി പോലും എന്നോട് മാപ്പു പറയുമായിരുന്നു.

 



നടിയും ആളുകളും ചേട്ടന്റെ ശത്രുക്കളും എന്നെ വന്ന് കാണുന്നുണ്ട് ചേട്ടന് എന്റെ കാര്യം അറിയാന്‍ ഒരു വക്കീലിനെ എങ്കിലും എന്റെ അടുത്തേയ്ക്ക് വിടാമായിരുന്നു. അതുണ്ടായില്ല. ഞാന്‍ നാദിര്‍ഷയെ വിളിച്ച കാര്യം സൂചിപ്പിച്ചിരുന്നു. അവിടെ നിന്നും എനിക്ക് മറുപടി ഒന്നും വന്നില്ല. ഫോണ്‍ വിളിയ്ക്കാത്തതിനു കാരണം എന്താണെന്ന് അറിയാമല്ലോ. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നു മാത്രം പറഞ്ഞാല്‍ മതി. എന്നെ ഇനി ശത്രുവായിട്ട് കാണുന്നോ. മിത്രമായിട്ട് കാണുന്നോ എന്ന് എനിയ്ക്ക് അറിയേണ്ട കാര്യമില്ല. എനിയ്ക്കിപ്പോള്‍ പൈസയാണ് ആവശ്യം. ചേട്ടന് എന്റെ അടുത്തേക്ക് ഒരാളെ വിടാന്‍ ബുദ്ധിമുട്ടൊന്നുമില്ല. ഈ കത്ത് കിട്ടിക്കഴിഞ്ഞ് മൂന്നു ദിവസം ഞാന്‍ നോക്കും ചേട്ടന്റെ തീരുമാനം അതിനു മുമ്പ് എനിക്ക് അറിയണം. സൗണ്ട് തോമ മുതല്‍ ജോസേട്ടന്റെ പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത് എഴുതാനുള്ള സാഹചര്യം എന്താണെന്നു മനസ്സിലാകുമല്ലോ നാദിഷയെ ഞാന്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് ഈ കത്ത് വായിച്ച ശേഷം ദിലീപേട്ടന്‍ പറയുക.

ഞാന്‍ ഒരാഴ്ച കഴിഞ്ഞാല്‍ നിലവിലെ വക്കീലിനെ മാറ്റും, ചേട്ടന്‍ ആലോചിച്ച് തീരുമാനം എടുക്കുക. എനിക്ക് ചേട്ടന്‍ തരാമെന്ന് പറഞ്ഞ പൈസ ഫുള്‍ ആയിട്ട് ഇപ്പോള്‍ വേണ്ട. അഞ്ചുമാസം കൊണ്ട് തന്നാല്‍ മതി. ഞാന്‍ നേരിട്ട് നാദിര്‍ഷായെ വിളിയ്ക്കും. അപ്പോള്‍ എനിക്ക് തീരുമാനം അറിയണം. നാദിര്‍ഷയെ വിളിക്കുന്നത് ചേട്ടന് ഇഷ്ടമല്ലെങ്കില്‍ എന്റെ അടുത്തേക്ക് ആളെ വിടുക. അല്ലെങ്കില്‍ എന്റെ ജയിലിലെ നമ്പറിലേയ്ക്ക് ഒരു മൂന്നൂറ് രൂപ മണി ഓര്‍ഡര്‍ അയയ്ക്കുക. മണി ഓര്‍ഡര്‍ കിട്ടിയാല്‍ ഞാന്‍ വിശ്വസിച്ചോളാം ചേട്ടന്‍ എന്നെ ഇപ്പോളും ഉപേക്ഷിച്ചിട്ടില്ലെന്ന്. എന്റെ RP-No- 8813, C/O സൂപ്രണ്ട് , ജില്ലാ ജയില്‍ എറണാകുളം CSEZ -P.O സുനില്‍ ഈ അഡ്രസില്‍ അയച്ചാല്‍ മതി ഇനി ഞാന്‍ കത്തു നീട്ടുന്നില്ല. 


ഏതെങ്കിലും വഴി എന്നെ സമീപിയ്ക്കുക. ഒരു പാട് കാര്യങ്ങള്‍ നേരിട്ട് പറയണം എന്നുണ്ട്. ഇനി എപ്പോള്‍ അത് പറയാന്‍ പറ്റും എന്നറിയില്ല. എനിയ്ക്ക് ഇനീം സമയം കളയാന്‍ ഇല്ല. ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടില്ല. ഇനി എല്ലാം ചേട്ടന്‍ ആലോചിച്ചു ചെയ്യുക. ചേട്ടന്റെ തീരുമാനം എന്തായാലും എന്നെ നേരിട്ട് അറിയിയ്ക്കാന്‍ നോക്കണം. ഞാന്‍ ജയിലില്‍ ആണെന്നുള്ള കാര്യം ഓര്‍മ്മ വേണം. മറ്റാരെങ്കിലു എന്റെ കാര്യം പറഞ്ഞു വന്നാല്‍ അതൊന്നും വിശ്വസിയ്ക്കണ്ട. എനിക്ക് അനുകൂലമായുള്ള കാര്യങ്ങള്‍ ആണ് കത്ത് വായിച്ചിട്ട് പറയാന്‍ ഉള്ളതെങ്കില്‍ ഈ കത്ത് കൊണ്ടു വരുന്ന വിഷ്ണുവിന്റെ അടുത്തു പറയുക. ഈ കത്ത് വായിക്കുന്നവരെ ഞാന്‍ ചേട്ടനെ സേഫ് ആക്കിയിട്ടെ ഉള്ളൂ. എനിക്ക് ഇപ്പോള്‍ പൈസ അത്യാവശ്യമായതു കൊണ്ടു മാത്രമാണ് ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിയ്ക്കുന്നത് . കാണാന്‍ ഒരുപാട് ശ്രമിച്ചതാണ്. നടക്കാത്തതു കൊണ്ടാണ്. കാക്കനാട് ഷോപ്പില്‍ പോയത്. കത്ത് വായിച്ചതിനുശേഷം തീരുമാനം എന്തായാലും എന്നെ അറിയിക്കുക. എനിയ്ക്ക് ചേട്ടന്‍ അനുകൂലമാണെങ്കില്‍ കത്തുമായി വരുന്ന ആളോട് പറയുക ബാക്കി കാര്യങ്ങള്‍ ഞാന്‍ അടുത്ത കത്തില്‍ അറിയ്ക്കാം. 

                                                                                 എന്ന്

                                                                                  ഇതുവരെ വിശ്വസ്തതയോടെ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (44 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (50 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (2 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (3 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends