വിഷ്ണുവിന്റെ അറസ്റ്റ് ദിലീപിന്റെ പരാതിയിലല്ലെന്ന് പോലീസ്

നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന വിഷ്ണുവിന്റെ അറസ്റ്റ് ദിലീപിന്റെ പരാതിയിലല്ലെന്ന് പോലീസ്. വിഷ്ണുവിനെ അറസ്റ്റ് ചെയ്തത് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ തന്നെ ബ്ലാക്ക്‌മെയ്ല്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിലല്ല വിഷ്ണുവിനെ അറസ്റ്റ് ചെയ്തതെന്നും റൂറല്‍ എസ്പി എ.വി ജോര്‍ജ് വ്യക്തമാക്കി.
വിഷ്ണു, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും ബ്ലാക്ക്‌മെയ്ല്‍ ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസെടുത്തിട്ടില്ലെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവത്തിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് വിഷ്ണുവിന്റെ അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മൊഴി എടുക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ജയിലില്‍ പള്‍സര്‍ സുനിക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ചു നല്‍കിയത് വിഷ്ണുവാണെന്ന് വ്യക്തമായി. ഷൂസിന്റെ അടിഭാഗം മുറിച്ചാണ് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു കടത്തിയത്. പള്‍സര്‍ സുനി ഫോണ്‍ വിളിക്കുമ്പോള്‍ സഹതടവുകാര്‍ കാവല്‍ നിന്നിരുന്നെന്നും ജിഷ്ണു പോലീസിന് മൊഴി നല്‍കി. ജയിനുള്ളില്‍ വച്ച് പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി, പള്‍സര്‍ സുനിയെ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























