Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ശബരിമല ക്ഷേത്രത്തിലെ പുതിയ കൊടിമരം വികൃതമാക്കിയതുമായി ബന്ധപ്പെട്ട് അഞ്ച് ആന്ധ്രക്കാര്‍ പിടിയില്‍

27 JUNE 2017 09:20 AM IST
മലയാളി വാര്‍ത്ത

ശബരിമല ക്ഷേത്രത്തിലെ പുതിയ സ്വര്‍ണക്കൊടിമരം പ്രതിഷ്ഠിച്ച് മണിക്കൂറുകള്‍ക്കകം വികൃതമാക്കി. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി (രസം) ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ ആന്ധ്ര സ്വദേശികളായ അഞ്ചു പേര്‍ അറസ്റ്റിലായി. ഞായറാഴ്ച ഉച്ചയ്ക്ക് പ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയാക്കി അല്‍പ്പ സമയത്തിനു ശേഷമാണ് സംഭവം. പോലീസ് പരിശോധനകള്‍ക്കും രാസ പരിശോധനയ്ക്കും ശേഷം രാത്രിയോടെ ശില്‍പ്പി പരുമല അനന്തന്‍ ആചാരിയുടെ നേതൃത്വത്തില്‍ പഞ്ചവര്‍ഗത്തറ പൂര്‍വസ്ഥിതിയിലാക്കുന്ന പ്രവൃത്തി തുടങ്ങി.
ഇന്നലെ പുലര്‍ച്ചെ അവസാനിച്ചു. തുടര്‍ന്ന് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കൊടിമരത്തില്‍ ശുദ്ധിക്രിയ നടത്തി പുണ്യാഹം തളിച്ചു. കൃഷ്ണ ജില്ലയിലെ സുധാകര്‍ റെഡ്ഡി (48), സത്യനാരായണ റെഡ്ഡി (50), ഡി. വെങ്കിട്ട റാവു (38), ഡി.എന്‍. എല്‍. ചൗധരി (25), ജി. ഉമാമഹേശ്വര റെഡ്ഡി (30) എന്നിവരെ പിന്നീട് പമ്പയില്‍ നിന്ന് അറസ്റ്റ് ചെയ്തു. രസം തളിച്ചത് തങ്ങളെന്ന് ഇവര്‍ സമ്മതിച്ചതായി ഐജി മനോജ് ഏബ്രഹാം പറഞ്ഞു. കൊടിമരം സ്ഥാപിക്കുമ്പോള്‍ നവധാന്യങ്ങളും രസവും നിക്ഷേപിക്കുന്ന രീതി നാട്ടിലുണ്ടെന്നും അതനുസരിച്ചാണ് ഇവിടെയും ഇതു ചെയ്തതെന്നും ഇവര്‍ പറഞ്ഞുവെന്നും ഐജി വ്യക്തമാക്കി.

ആന്ധ്രയില്‍ നിന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയി ലെത്തി. സിഐയുടെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം ഇവര്‍ക്കൊപ്പം ആന്ധ്രയില്‍ പോയി അന്വേഷണം നടത്തും. പ്രതിഷ്ഠാച്ചടങ്ങും ഉച്ചപൂജയും കഴിഞ്ഞ് ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് നട അടച്ചതിന് ശേഷം കൊടിമരത്തിലെ അലങ്കാരങ്ങള്‍ നീക്കുമ്പോഴാണ് പഞ്ചവര്‍ഗത്തറയില്‍ ക്ഷേത്രത്തിന് അഭിമുഖമായ ഭാഗത്ത് കുറേ സ്ഥലങ്ങളില്‍ നിറംമങ്ങി വെള്ളി നിറമായത് കണ്ടത്.
പ്രവൃത്തിക്കാര്‍ ഇത് ദേവസ്വം അധികാരികളെ അറിയിച്ചു. വിശദ പരിശോധനയില്‍ രസമാണിതെന്ന് തെളിഞ്ഞു. നിരീക്ഷണ ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് അന്വേഷണം അഞ്ചു പേരിലേക്ക് എത്തിയത്. 1.27ഓടെ കൊടിമരത്തിന് സമീപം എത്തിയ മൂന്നു പേരില്‍ പ്രായമുള്ളയാള്‍ കൊടിമരച്ചുവട്ടില്‍ എന്തോ ഇട്ട ശേഷം നമസ്‌കാരമണ്ഡപത്തിലേക്ക് കയറി. തുടര്‍ന്ന് മറ്റു രണ്ട് പേരോട് സംസാരിച്ച ശേഷം കൈയില്‍ ചെറിയൊരു പാത്രവുമായി വന്ന് പഞ്ചവര്‍ഗത്തറയില്‍ എന്തോ തളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി.

ഇവരില്‍ ഒരാളുടെ കൈയിലും കാല്‍പ്പാദങ്ങളിലും വെളുത്ത പാടുകള്‍ ഉണ്ടായിരുന്നത് തിരിച്ചറിയാന്‍ സഹായിച്ചു. ഉടന്‍ പോലീസ്, ദേവസ്വം ഉദ്യോഗസ്ഥര്‍ ക്യാമറ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പമ്പയിലെ സഹപ്രവര്‍ത്തകര്‍ക്ക് കൈമാറി. ത്രിവേണി പാലത്തിനു സമീപം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദേവസ്വം ഗാര്‍ഡുമാരാണ് ഇവരില്‍ ഒരാളെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. പിന്നീട് മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് രസം നിറച്ച പാത്രങ്ങളും കണ്ടെടുത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (4 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (4 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (4 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (5 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (8 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (8 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (9 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (9 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

Malayali Vartha Recommends