നാടിനെ നടുക്കി കൂട്ടആത്മഹത്യ; ഗൃഹനാഥനും അമ്മയ്ക്കും മകനും പിന്നാലെ ചികിത്സയിലായിരുന്ന ഇളയമകന്‍ കൂടി യാത്രയായി

തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ കുടുംബത്തിലെ അമ്മയും മകനും മരിച്ചു. കൊതവറ ചിലയ്ക്കല്‍ സുരേഷ് (45), ഭാര്യ സോജ (40), മൂത്തമകന്‍ സൂരജ് (15) എന്നിവരാണു മരിച്ചത്. പൊള്ളലേറ്റ ഇളയമകന്‍ ശ്രീരാജ് (12) കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ചു. ഇന്നലെ രാവിലെ ആറോടെയാണു നാടിനെ നടുക്കിയ സംഭവം. ഹോട്ടല്‍ നടത്തിപ്പുകാരനായ സുരേഷ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മുറിയില്‍ കരുതിവച്ചിരുന്ന പെട്രോളും മണ്ണെണ്ണയും ഭാര്യയുടെയും മക്കളുടെയും ദേഹത്ത് ഒഴിച്ചു തീകൊളുത്തിയ ശേഷം ഇയാള്‍ സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണു പോലീസ് നിഗമനം. മുറിയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
സംഭവം നടക്കുമ്പോള്‍ സുരേഷിന്റെ മാതാവ് രമണി വീടിനോടു ചേര്‍ന്നുള്ള ഹോട്ടലിലായിരുന്നു. ഭീകരശബ്ദത്തോടെ ജനല്‍ച്ചില്ലു പൊട്ടിത്തെറിക്കുന്നതു കേട്ട് രമണി അലമുറയിട്ടതോടെ സമീപവാസികള്‍ ഓടിക്കൂടി. തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും സുരേഷിനും സോജക്കും സൂരജിനും ഗുരുതരമായി പൊള്ളലേറ്റു കഴിഞ്ഞിരുന്നു. ഇളയമകന്‍ ശ്രീരാജിന്റെ കൈയ്ക്ക് മാത്രമാണു പൊള്ളലേറ്റത്. തൊണ്ണൂറുശതമാനത്തിലധികം പൊള്ളലേറ്റ സുരേഷ് അപകടനില ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. സോജയുടെയും സൂരജിന്റെയും മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്നലെവരെ കൊതവറ ഗ്രാമത്തിന്റെ എല്ലാമായിരുന്നു സുരേഷ് എന്ന കൊച്ചാവ. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മൂലം മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന സുരേഷ് രണ്ടുമാസമായി നാട്ടില്‍ ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. വര്‍ഷങ്ങളായി അച്ഛനും അമ്മയ്ക്കുമൊപ്പം കൊതവറ സിറ്റിയില്‍ ചായക്കട നടത്തിവരികയായിരുന്നു.
നാട്ടിലുള്ളവര്‍ക്കെല്ലാം എന്തിനും ഏതിനും ഏതുസമയത്തും സുരേഷ് സജീവമായിരുന്നു. എന്നാല്‍ മാനസിക രോഗത്തിനു ചികിത്സ കഴിഞ്ഞു നാട്ടില്‍ എത്തിയതോടെ ഉറ്റവരോടുപോലും മിണ്ടാതായി. ഇതില്‍ സുഹൃത്തുക്കള്‍ പോലും ദുഃഖിതരായിരുന്നു. എന്നാല്‍ ഒരിക്കലും ഇതുപോലൊരു ക്രൂരകൃത്യം അവരുടെ പ്രിയപ്പെട്ട കൊച്ചാവ ചെയ്യില്ലെന്നു സംഭവമറിഞ്ഞു തടിച്ചുകൂടിയ എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു. സോജയുടെയും മൂത്തമകന്‍ സൂരജിന്റെയും മരണം സ്ഥിരീകരിച്ചപ്പോഴും നാട് വേദനിച്ചെങ്കിലും ഒരാള്‍ പോലും സുരേഷിനെ തള്ളിപ്പറയാന്‍ തുനിഞ്ഞില്ല. എന്നും ആറിനു മകന്‍ എഴുന്നേറ്റു തുറക്കുന്ന ചായക്കട ഇന്നലെ തുറന്നത് അമ്മ രമണിയാണ്. അപ്പോഴും ആ മാതൃഹൃദയം അറിഞ്ഞിരുന്നില്ല മുറിയില്‍ തന്റെ പ്രിയപ്പെട്ട മകനും മരുമകളും തന്റെ എല്ലാമായിരുന്ന കൊച്ചുമക്കളും മരണത്തിലേക്കു വഴിതുറക്കുകയായിരുന്നുവെന്ന്.
ചായക്കടയില്‍ ഇരുന്ന പാചകവാതക സിലിണ്ടര്‍ എവിടെ പോയെന്ന ആശങ്കയിലായിരുന്നു രമണി. ഇതിനിടയിലാണു കടയുടെ പുറകിലുള്ള വീട്ടിലെ മുറിയില്‍ നിന്നു പൊട്ടിത്തെറി കേള്‍ക്കുന്നത്. ഉടന്‍ അലമുറയിട്ടു് രമണി സമീപവാസികളെ ഉണര്‍ത്തി. പൊട്ടിച്ചിതറിയ ജനല്‍ച്ചില്ലുകളിലേക്ക് ആദ്യം ഓടിയെത്തിയതു പള്ളിയിലേക്കു പോയ ചില വിശ്വാസികളായിരുന്നു. ഇവര്‍ അലമുറയിട്ടു കരയുന്നതുകണ്ടു രമണിയെത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞതു തന്റെ പൊന്നോമനകള്‍ അഗ്‌നിയിലാളിക്കത്തുന്നതാണ്. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേരുടെയും ശരീരഭാഗങ്ങള്‍ക്കു പൂര്‍ണമായി പൊള്ളലേറ്റിരുന്നു. ഞായറാഴ്ച രാത്രി ഒരുമിച്ച് അത്താഴം കഴിച്ചശേഷമാണു എല്ലാവരും ഉറങ്ങിയത്. എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പു ഭര്‍ത്താവു ജനാര്‍ദ്ദനന്‍ മരിച്ചതിനുശേഷം അമ്മയും മകനും കൂടിയായിരുന്നു ചായക്കട നടത്തിപ്പോന്നിരുന്നത്.
https://www.facebook.com/Malayalivartha

























