മദ്യ ലഹരിയില്‍ യുവതിയുടെ അഴിഞ്ഞാട്ടം; സംഭവം കോട്ടയത്ത്!!

മദ്യലഹരിയില്‍ ഓട്ടോ ഓടിച്ച് അയല്‍വാസിയുടെ മതില്‍ ഇടിച്ചു തകര്‍ക്കുകയും സംഭവമറിഞ്ഞെത്തിയ വനിതാ പോലീസിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത കേസിലെ പ്രതിയായ യുവതി റിമാന്‍ഡില്‍. ഏഴരയോടെയായിരുന്നു സംഭവം.
പാത്താമുട്ടത്താണ് മദ്യലഹരിയില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മേഴ്‌സി മേരി (36) മദ്യലഹരിയില്‍ അഴിഞ്ഞാടിയത്. മേഴ്‌സിയുടെ വീട്ടിലേക്ക് ഓട്ടം വന്ന ഓട്ടോറിക്ഷയുടെ താക്കോല്‍ പിടിച്ചുവാങ്ങി ഓടിച്ചു പോകുമ്പോഴാണ് അയല്‍വാസിയുടെ മതില്‍ തകര്‍ത്തത്. ഇത് ചോദ്യം ചെയ്ത അയല്‍വാസിയെ ചീത്ത വിളിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്.
ഒടുവില്‍ അയല്‍വാസിതന്നെ ചിങ്ങവനം പോലീസില്‍ വിവരം അറിയിച്ചു. സംഭവ സ്ഥലത്ത് വനിതാ പോലീസുമായി എത്തിയ ചിങ്ങവനം പോലീസിനെയും ചീത്തവിളിച്ചു. പിടികൂടാന്‍ ശ്രമിച്ച വനിതാ പോലീസിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. പിന്നീട് യുവതിയെ പോലീസ് കസറ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധനക്കു വിധേയമാക്കി.
https://www.facebook.com/Malayalivartha

























