അതിവേഗ ബസ്സ് സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി

ട്രെയിനുകളേക്കാള്‍ വേഗത്തില്‍ ലക്ഷ്യത്തിലെത്തുന്ന 'മിന്നല്‍' ബസ് സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി. നാളെ മുതല്‍ 10 റൂട്ടുകളിലാണു സര്‍വീസ് തുടങ്ങുന്നത്. സ്‌റ്റോപ്പുകളുടെ എണ്ണവും ഡ്രൈവര്‍മാരുടെ വിശ്രമസമയവും കുറച്ചാണ് അതിവേഗയാത്ര ഒരുക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി രാത്രിയാണു ബസുകള്‍ സര്‍വീസ് നടത്തുക.
23 ബസുകള്‍ക്കായി 90 ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കി. ദീര്‍ഘദൂര ബസുകള്‍ക്ക് രണ്ട് ഡ്രൈവര്‍മാരുണ്ടാകും. മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും പരമാവധി വേഗം. യാത്രാമധ്യേ കൊല്ലം ഒഴികെയുള്ള ഡിപ്പോകളിലൊന്നും ബസുകള്‍ കയറില്ല. പരമാവധി സ്‌റ്റോപ്പുകളുടെ എണ്ണം എട്ട് ആയിരിക്കും. വയനാട്ടിലേയ്ക്കുള്ള സര്‍വീസുകള്‍ തൃശൂരില്‍ നിന്ന് മഞ്ചേരി-അരീക്കോട് വഴിയാണു സര്‍വീസ് നടത്തുക. പ്രത്യേകം ഡിസൈന്‍ ചെയ്ത നിറങ്ങളണിഞ്ഞാണു മിന്നല്‍ റോഡിലിറങ്ങുന്നത്. പുഷ്ബാക് സീറ്റുള്ള എയര്‍ ബസുകളില്‍ വൈഫൈ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പിന്നീട് ഏര്‍പ്പെടുത്തും. സൂപ്പര്‍ ഡീലക്‌സിന്റെ നിരക്കാണ് ഈടാക്കുക. ആദ്യ സര്‍വീസുകള്‍ വിജയമായാല്‍ പുതിയ മിന്നലുകള്‍ ഇറക്കും.
ആദ്യഘട്ടത്തിലെ സര്‍വീസുകള്‍: തിരുവനന്തപുരം-പാലക്കാട് (യാത്രാസമയം 6.30 മണിക്കൂര്‍, നാല് സ്‌റ്റോപ്), പാലക്കാട്-തിരുവനന്തപുരം (നാല് സ്‌റ്റോപ്), തിരുവനന്തപുരം -കാസര്‍കോട് 11.30 മണിക്കൂര്‍ (എട്ട് സ്‌റ്റോപ്), തിരുവനന്തപുരം -കണ്ണൂര്‍ 9.30 മണിക്കൂര്‍ (ആറ് സ്‌റ്റോപ്), തിരുവനന്തപുരം-സുല്‍ത്താന്‍ ബത്തേരി 9.20 മണിക്കൂര്‍ (എട്ട് സ്‌റ്റോപ്), തിരുവനന്തപുരം-മാനന്തവാടി 9.25 മണിക്കൂര്‍ (എട്ട് സ്‌റ്റോപ്), തിരുവനന്തപുരം കട്ടപ്പന 6.15 മണിക്കൂര്‍ (അഞ്ച് സ്‌റ്റോപ്), തിരുവനന്തപുരം-മൂന്നാര്‍ 6.30 മണിക്കൂര്‍ (നാല് സ്‌റ്റോപ്), പാലക്കാട് -കുമളി 6.05 മണിക്കൂര്‍ (നാല് സ്‌റ്റോപ്), പാലക്കാട് -മംഗലാപുരം 7.20 മണിക്കൂര്‍ (നാല് സ്‌റ്റോപ്).
https://www.facebook.com/Malayalivartha

























