ദിലീപിനെ പൊളിച്ചടുക്കി മാതൃഭൂമി ന്യൂസ് അവതാരകന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാക്കുന്നു

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരുപാടാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഒടുവില്‍ അതില്‍ പലര്‍ക്കും മാപ്പ് പറഞ്ഞ് പിന്‍വാങ്ങേണ്ടിയും വന്നു. മഞ്ജു വാര്യരുട നേതൃത്വത്തിലുള്ള വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇത്തരം പരമാര്‍ശങ്ങള്‍ക്കെതിരെ അതിരൂക്ഷമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച ഇപ്പോള്‍ ഇത് തന്നെയാണ്.
അക്കൂട്ടത്തിലാണ് ടിഎം ഹര്‍ഷന്റെ ഫേസ്ബുക്ക് വൈറല്‍ ആയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ മാത്രം മതി ദിലീപിന്റേത് മരയൂളകളുടെ ഒരു സംഘമാണെന്ന് ഉറപ്പിക്കാന്‍ എന്നാണ് ഹര്‍ഷന്‍ പറയുന്നത്. ദിലീപിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഹര്‍ഷന്‍ ഉന്നയിച്ചിരിക്കുന്നത്. ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
ആക്രമിയ്ക്കപ്പെട്ട നടിതന്നെയാണ് കുഴപ്പക്കാരിയെന്നും അവരുടെ ചീത്ത കൂട്ടുകെട്ടുകളാണ് ലെെംഗികപീഡനമുണ്ടാവാൻ കാരണമെന്നും ആക്ഷേപിച്ച് സ്ഥാപിച്ചെടുക്കാൻ നടൻ ദിലീപ് റിപ്പോർട്ടർ ന്യൂസ് നൈറ്റിൽ നടത്തിയ വൃത്തികെട്ട ശ്രമം.ആക്രമിയ്ക്കപ്പെട്ട നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണം' എന്ന ദിലീപിൻ്റെ നൻപൻ സലിം കുമാറിൻ്റെ സ്ത്രീവിരുദ്ധവും മനുഷ്യത്വമില്ലാത്തതുമായ പരാമർശം.
ആക്രമിയ്ക്കപ്പെട്ട നടിയോട് ഐക്യപ്പെട്ട മലയാളസിനിമയിലെ മനുഷ്യത്വം നശിയ്ക്കാത്ത ഒരു വലിയ വിഭാഗത്തെ സംശയത്തിലാക്കാൻ ദിലീപിൻ്റെ പങ്കാളി നാദിർഷാ നടത്തുന്ന കുത്സിതശ്രമം.ഇത്രയും മതി ഇവർ മരയൂളകളുടെ ഒരു സംഘമാണെന്ന് ഉറപ്പിയ്ക്കാൻ. ദിലീപാണ് ആക്രമണത്തിനുപിന്നിലെന്ന് ആരും ആരോപിച്ചിട്ടില്ല എന്നും ഹര്‍ഷന്‍ പറയുന്നു.
ആരാണ് ആക്രമിയ്ക്കപ്പെട്ട നടിയെ ആർക്കും ആക്രമിയ്ക്കാവുന്ന പരുവത്തിലാക്കിയത് എന്ന കാര്യം ചർച്ച ചെയ്യപ്പെടണ്ടേ...? സിനിമയിൽ തകർക്കാൻ ശ്രമിച്ചവരുണ്ടെന്നും അവരല്ലാതെ വേറെ ശത്രുക്കളില്ലെന്നും ആക്രമിയ്ക്കപ്പെട്ട നടി ആവർത്തിയ്ക്കുമ്പോൾ അതാരൊക്കെയാണെന്ന് അന്വേഷിയ്ക്കേണ്ടതില്ലേ. പൾസർ സുനി ക്രിമിനലാണ്,
അതുകൊണ്ടുതന്നെ അവൻ വെളിപ്പെടുത്തുന്നതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാൻമാത്രം വിഡ്ഢികളല്ല കേരളത്തിലെ പോലീസ്. പക്ഷേ അവൻ നടത്തുന്ന വെളിപ്പെടുത്തലിന്റെ സാധ്യതയും വസ്തുതയും പരിശോധിയ്ക്കപ്പെടേണ്ടതല്ലേ..? കുറഞ്ഞ പക്ഷം ദിലീപിനെ നാട്ടുകാർ സംശയിക്കാതിരിയ്ക്കാനെങ്കിലും ആ അന്വേഷണം സഹായിക്കില്ലേ..? ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയനാവേണ്ടിവരിക സങ്കടകരമാണ്.
പക്ഷേ അങ്ങനൊരവസ്ഥയിൽപ്പെട്ട ആൾക്കുപോലും ആക്രമിയ്ക്കപ്പെട്ട ആളെ അപഹസിയ്ക്കാനും ആക്ഷേപിയ്ക്കാനും ഒരവകാശവുമില്ല. അതറിയാത്ത ആളൊന്നുമല്ല ദിലീപ്. പിന്നെന്തിനായിരിയ്ക്കും ദിലീപ് ആ നടിയെ പിന്നെയും അധിക്ഷേപിയ്ക്കുന്നത്...? അവർ മിത്രങ്ങളല്ലെന്നുമാത്രമല്ല, ശത്രുക്കളാണ് എന്നതാണ് ഉത്തരം.
മലയാളസിനിമയെയും, പേരിൽമാത്രം അമ്മയുടെ കരുതൽ പേറുന്ന അവരുടെ സംഘടനയെയും വിരൽത്തുമ്പിൽ നിർത്തുന്ന ദിലീപിൻ്റെ ശത്രു സ്വാഭാവികമായും ഒരു സോഫ്റ്റ് ടാർഗറ്റാണെന്ന് തിരിച്ചറിയാൻ പൾസർ സുനിയെപ്പോലുള്ള ഒരു ക്രിമിനലിൻ്റെ തലച്ചോറിന് അധികം മെനക്കെടേണ്ടിവരില്ല.
ആ യാഥാർത്ഥ്യം ചർച്ച ചെയ്യപ്പെട്ട സൂപ്പർ പ്രൈം ടൈമിന്റെ അവതാരകനായ വേണുവിനെ ഫ്ലൂട്ടെന്ന് വിളിച്ച് ആക്രമിയ്ക്കാനും വളിച്ചുകുഴഞ്ഞ വായ്ത്താളം നടത്താനും വിശദമായ അഭിമുഖം തന്നെ മനോരമ ഓൺലെെനിൽ 'സൃഷ്ടിച്ച' പുലിയത്രേ ദിലീപ്.
ആരാണ് നടിയെ മലയാളസിനിമയിൽനിന്ന് പുറത്താക്കാനും അവരുടെ അവസരങ്ങൾ തട്ടിത്തെറിപ്പിയ്ക്കാനും ശ്രമിച്ചതെന്നും അയാൾക്ക് ആക്രമണത്തിൽ പങ്കുണ്ടോ എന്നും ചർച്ചയാവുകതന്നെ ചെയ്യും, അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ഹർഷൻ പറയുന്നു
https://www.facebook.com/Malayalivartha


























